ഐ പി എൽ മിനി ലേലം ഡിസംബറിൽ

2023 ഐ പി എൽ സീസണായുള്ള ലേലം ഡിസംബർ പകുതിയോടെ നടക്കും. ഡിസംബർ 16-ന് ആകും ലേലം എന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. മിനി ഓക്ഷൻ ആകും ഇത്തവണ നടക്കുക. 95 കോടി രൂപ ആകും ഒരോ ക്ലബിനും ഉണ്ടാകുന്ന ലിമിറ്റ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5 കോടി രൂപ കൂടുതലാണ് ഇത്‌.

Ravindra Jadeja Chennai Super Kings Ipl

ചുരുങ്ങിയത് 5 കോടി രൂപ ലേലത്തിലേക്ക് ഇറങ്ങുമ്പോൾ ക്ലബുകൾക്ക് ഉണ്ടാകും, ബാക്കി തുക കളിക്കാരുടെ റിലീസുകളും ട്രേഡുകളും വഴി ആകും വർദ്ധിപ്പിക്കാൻ ആവുക. വലിയ മാറ്റങ്ങൾ തന്നെ ഈ ഡിസംബറിൽ നടക്കും. ജഡേജ ചെന്നൈ സൂപ്പർ കിംഗ്സ് വിട്ട് എവിടേക്ക് പോകും എന്നതാകും എല്ലാവരും ഉറ്റു നോക്കുന്നത്.