എമ്മ ക്രെംലിൻ കപ്പിൽ നിന്ന് പിന്മാറി

20211015 141817

യുഎസ് ഓപ്പൺ ചാമ്പ്യനായ എമ്മ റഡുക്കാനു മോസ്കോയിൽ നടക്കാനിരിക്കുന്ന ക്രെംലിൻ കപ്പിൽ നിന്ന് പിന്മാറി. നിർഭാഗ്യവശാൽ എനിക്ക് ഒരു ടൂർണമെന്റ് ഷെഡ്യൂൾ മാറ്റം വരുത്തേണ്ടിവന്നു എന്നും ഈ വർഷം മോസ്കോയിൽ കളിക്കാൻ കഴിയില്ല എന്നും എമ്മ അറിയിച്ചു. അടുത്ത വർഷം റഷ്യൻ ആരാധകർക്ക് മുന്നിൽ കളിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും എമ്മ പറഞ്ഞു.

ഗ്രാൻഡ്സ്ലാം ചാമ്പ്യനായതിന് ശേഷം ആകെ ഒരിക്കൽ മാത്രമാണ് എമ്മ കളിച്ചത്. ഇന്ത്യൻ വെൽസിൽ ഇറങ്ങിയ എമ്മ അന്ന് ബെലാറസിന്റെ അലിയാക്സാന്ദ്ര സസ്‌നോവിച്ചിനോട് തോൽക്കുകയും ചെയ്തിരുന്നു.