ടോപ് സീഡുകളെ അട്ടിമറിച്ച് ന്യൂ യോര്‍ക്ക് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്ന് ദിവിജ് ശരണ്‍ സഖ്യം

ന്യു യോര്‍ക്ക് ഓപ്പണ്‍(എടിപി 250) ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുട ദിവിജ് ശരണ്‍. ആര്‍ട്ടേം സിറ്റാകിനൊപ്പം കളിക്കുന്ന താരം ഇന്ന് ടോപ് സീഡുകളായ ഓസ്റ്റിന്‍ ക്രാജിചെക്ക്/ഫ്രാങ്കോ സ്കുഗോര്‍ കൂട്ടുകെട്ടിനെ മറികടന്നാണ് മുന്നോട്ട് നീങ്ങിയത്. സ്കോര്‍: 7-6, 6-3. മത്സരത്തില്‍ എട്ട് എയ്സുകളാണ് ദിവിജ് ശരണ്‍ സഖ്യം പായിച്ചത്.