ഓസ്ട്രേലിയൻ ഓപ്പൺ യോഗ്യത, ഇന്ത്യയുടെ സുമിത് നഗാലിന് വീണ്ടും വിജയം

Newsroom

Picsart 24 01 11 11 16 38 604
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ഓപ്പൺ യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ താരം സുമിത് നഗാൽ ഫൈനൽ റൗണ്ടിലേക്ക് മുന്നേറി. ഇനി ഒരു മത്സരം കൂടെ വിജയിച്ചാൽ സുമിതിന് ഓസ്ട്രേലിയൻ ഓപ്പണിന്റെ മെയിൻ ഡ്രോയിൽ എത്താം. ഇന്ത്യയുടെ നമ്പർ വൺ പുരുഷ താരമായ സുമിത് ഇന്ന് നേരിട്ടുള്ള സെറ്റുകൾക്ക് വിന്ററിനെ ആണ് തോൽപ്പിച്ചത്. 6-3, 6-2 എന്നായിരുന്നു സ്കോർ.

സുമിത് നഗാൽ 24 01 10 10 31 16 282

മോക്ലാനും മിൽമാനും തമ്മിലുള്ള മത്സരത്തിലെ വിജയിയെ ആകും അവസാന യോഗ്യത പോരാട്ടത്തിൽ സുമിത് നാളെ നേരിടുക. നേരത്തെ ആദ്യ യോഗ്യത പോരാട്ടത്തിൽ ഫ്രഞ്ച് താരം ബ്ലാങ്കനെക്സിനെ ആണ് സുമിത് തോൽപ്പിച്ചത്‌. 6-3 7-5 എന്ന സ്‌കോറിനായിരുന്നു സുമിതിന്റെ ആ വിജയം.