ടെന്നീസ് ഓസ്‌ട്രേലിയ പുറത്തിറക്കിയ എൻട്രി ലിസ്റ്റുകൾ പ്രകാരം 98-ാം റാങ്കിലുള്ള ഇന്ത്യയുടെ സുമിത് നാഗൽ 2025 ലെ ഓസ്‌ട്രേലിയൻ ഓപ്പണിൻ്റെ പ്രധാന ഡ്രോയിലേക്ക് നേരിട്ട് പ്രവേശനം നേടി. കഴിഞ്ഞ വർഷം ടൂർണമെൻ്റിൽ യോഗ്യത മത്സരം കളിക്കേണ്ടി വന്ന നാഗലിന് ഇത് നിർണായക നേട്ടമായി. ജനുവരി 12 മുതൽ 26 വരെ മെൽബണിൽ നടക്കാനിരിക്കുന്ന അഭിമാനകരമായ ഇവൻ്റിൽ ഇന്ത്യയുടെ സിംഗിൾസിലെ ഏക പ്രതിനിധിയാകും സുമിത്.
പുരുഷ സിംഗിൾസ് പട്ടികയിൽ കാർലോസ് അൽകാരാസ്, നൊവാക് ജോക്കോവിച്ച്, ഡാനിൽ മെദ്‌വദേവ് തുടങ്ങിയ പ്രമുഖരും ഉൾപ്പെടുന്നു. വനിതാ വിഭാഗത്തിൽ, ബെലിൻഡ ബെൻസിക്കും പ്രസവാനന്തരം ഒരു തിരിച്ചുവരവ് നടത്തുന്നതിനൊപ്പം ഇഗ സ്വിറ്റെക്, കൊക്കോ ഗൗഫ്, നവോമി ഒസാക്ക തുടങ്ങിയ താരങ്ങളും മത്സരിക്കാനൊരുങ്ങുന്നു.
മൊത്തം 11 ഓസ്‌ട്രേലിയക്കാർ പ്രധാന ഡ്രോയിൽ ഉണ്ട്.