യാനിക് സിന്നർ 2026-ലെ ഓസ്ട്രേലിയൻ ഓപ്പണിൽ ആധികാരിക വിജയത്തോടെ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. റോഡ് ലാവർ അരീനയിൽ നടന്ന ഒന്നാം റൗണ്ട് മത്സരത്തിൽ ഫ്രഞ്ച് താരം ഹ്യൂഗോ ഗാസ്റ്റൺ പരിക്കേറ്റ് പിന്മാറിയതോടെയാണ് ഇറ്റാലിയൻ താരത്തിന് വിജയം എളുപ്പമായത്. 68 മിനിറ്റ് മാത്രം നീണ്ടുനിന്ന പോരാട്ടത്തിൽ സിന്നർ 6-2, 6-1 എന്ന സ്കോറിന് മുന്നിട്ടുനിൽക്കുമ്പോഴായിരുന്നു ഗാസ്റ്റന്റെ പിന്മാറ്റം.
മത്സരത്തിന്റെ തുടക്കത്തിൽ തന്റെ സർവ് നിലനിർത്താൻ അല്പം ബുദ്ധിമുട്ടിയെങ്കിലും, മൂന്ന് ഏസുകളിലൂടെ തിരിച്ചുവന്ന ലോക രണ്ടാം നമ്പർ താരം പിന്നീട് മത്സരത്തിൽ പൂർണ്ണ ആധിപത്യം പുലർത്തി.
രണ്ടാം സെറ്റിനിടെ വൈദ്യസഹായം തേടിയ ഗാസ്റ്റന്‍ ശാരീരിക അസ്വസ്ഥതകൾ മൂലം കളി തുടരാൻ സാധിച്ചില്ല.
രണ്ടാം റൗണ്ടിൽ ഓസ്ട്രേലിയൻ താരം ജെയിംസ് ഡക്ക്വർത്തിനെയാണ് സിന്നർ നേരിടുക. ക്രൊയേഷ്യൻ താരം ഡിനോ പ്രിസ്മിച്ചിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചാണ് ഡക്ക്വർത്ത് രണ്ടാം റൗണ്ടിലെത്തിയത്.









