പിറകിൽ നിന്ന ശേഷം ഇഗയെ മറികടന്നു സിമോണ ഹാലപ്പ് ക്വാർട്ടർ ഫൈനലിൽ

Simona Halep Australian Open

ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി രണ്ടാം സീഡ് റൊമാനിയൻ താരം സിമോണ ഹാലപ്പ്. ഫ്രഞ്ച് ഓപ്പൺ ജേതാവ് ആയ പോളിഷ് താരം 15 സീഡ് ഇഗ സ്വിയാറ്റകിന് എതിരെ ആദ്യ സെറ്റ് കൈവിട്ട ശേഷം ആണ് ഹാലപ്പ് നാലാം റൗണ്ടിൽ ജയിച്ചു കയറിയത്. മികച്ച തുടക്കം ലഭിച്ച ഇഗ ആദ്യ സെറ്റിൽ ഹാലപ്പിന് മുകളിൽ ആധിപത്യം നേടി. മത്സരത്തിൽ 4 തവണ ബ്രൈക്ക് വഴങ്ങിയ ഇഗക്ക് രണ്ടു തവണ ഹാലപ്പിന്റെ സർവീസ് ബ്രൈക്ക് ചെയ്യാൻ സാധിച്ചു. ആദ്യ സെറ്റ് 6-3 നു ആണ് ഇഗ സ്വന്തമാക്കിയത്.

ആദ്യ സെറ്റ് നഷ്ടമായ ശേഷം ശക്തമായി തിരിച്ചു വന്ന ഹാലപ്പ് രണ്ടാം സെറ്റിൽ ഒരവസരവും ഇഗക്ക് നൽകിയില്ല. വലിയ ആധിപത്യം നേടിയ സെറ്റ് 6-1 നു നേടിയ റൊമാനിയൻ താരം മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ തന്റെ മികവ് തുടർന്ന ഹാലപ്പ് സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തുകയും സെറ്റ് 6-4 നു സെറ്റ് സ്വന്തമാക്കി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. മറ്റൊരു ഗ്രാന്റ് സ്‌ലാം കിരീടം കൂടി ലക്ഷ്യം വക്കുന്ന ഹാലപ്പ് ഈ ഓസ്‌ട്രേലിയൻ ഓപ്പണിൽ പ്രകടനങ്ങൾ കൊണ്ട് എതിരാളികൾക്ക് വലിയ മുന്നറിയിപ്പ് തന്നെയാണ് നൽകുന്നത്.

Previous articleവാർഡിയെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമം നടത്തിയിരുന്നു: വെങ്ങർ
Next articleമുന്നൂറാം ഗ്രാന്റ് സ്‌ലാം ജയം കുറിച്ചു നൊവാക് ജ്യോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ