ഓസ്ട്രേലിയൻ ഓപ്പൺ 2025ൽ സബലെങ്ക സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് പാവ്ലിയുചെങ്കോവയിൽ നിന്ന് കടുത്ത പോരാട്ടം നേരിട്ടു എങ്കിലും 6-2, 2-6, 6-3 എന്ന സ്കോറിന് വിജയിച്ച സബലെങ്ക സെമി ഫൈനലിലേക്ക് മുന്നേറുക ആയിരുന്നു. അവസാന രണ്ട് ഓസ്ട്രേലിയൻ ഓപ്പണിലും സബലെങ്ക ആയിരുന്നു വനിതാ സിംഗിൾസ് ചാമ്പ്യൻ.
ഇന്ന് രണ്ടാം സെറ്റിൽ ആണ് പാവ്ലിയുചെങ്കോവയിൽ നിന്ന് സബലെങ്ക കടുത്ത പോരാട്ടം നേരിട്ടത്. ഇതാദ്യമായാണ് സബലെങ്ക അവസാന രണ്ട് ഓസ്ട്രേലിയൻ ഓപ്പണിൽ ഒരു സെറ്റ് നഷ്ടമാക്കുന്നത്. അവസാന സെറ്റിൽ ഇന്ന് പാവ്ലിയുചെങ്കോവ മൂന്നാം സെറ്റിലും ബ്രേക്ക് ചെയ്ത് തുടങ്ങി എങ്കിലും സബലെങ്ക ശക്തമായി തിരിച്ചുവന്നു. ഇനി സെമി ഫൈനലിൽ സബലെങ്ക ബദോസയെ നേരിടും.