ലോക ഒന്നാം നമ്പർ ബെലാറഷ്യൻ താരം സബലെങ്ക ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ. ഇന്ന് റോഡ് ലാവർ അരീനയിൽ 6-4, 6-2 എന്ന സ്കോറിന് ബഡോസയെ തോൽപ്പിച്ച് ആണ് സബലെങ്ക ഫൈനലിൽ എത്തിയത്. ഇഗ സ്വിയാറ്റെക്കിനെയോ അമേരിക്കയുടെ 19-ാം സീഡ് മാഡിസൺ കീസിനെയോ ആകും ഫൈനലിൽ സബലെങ്ക ഇനി നേരിടുക.

നിലവിലെ ചാമ്പ്യൻ അരിന സബലെങ്കയുടെ തുടർച്ചയായ മൂന്നാം ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ ആകും ഇത്. ഫൈനൽ ജയിച്ചാൽ ഈ നൂറ്റാണ്ടിൽ ഓസ്ട്രേലിയൻ ഓപ്പണിൽ ത്രീപീറ്റ് അടിക്കുന്ന ആദ്യ താരമാകും സബലെഞ
1999-ൽ മാർട്ടിന ഹിംഗിസ് ആയിരുന്നു അവസാനമായി ഈ നേട്ടം കൈവരിച്ചത്. മാർഗരറ്റ് കോർട്ട്, ഇവോൺ ഗൂലാഗോംഗ്, സ്റ്റെഫി ഗ്രാഫ്, മോണിക്ക സെലസ് എന്നീ നാല് സ്ത്രീകൾ മാത്രമാണ് ഈ നേട്ടം മുമ്പ് കൈവരിച്ചത്.