ലോക ഒന്നാം നമ്പർ താരം അരിന സബലെങ്ക 2025 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിനിടെ തന്റെ ആധിപത്യം തുടർന്നു. റഷ്യൻ കൗമാരക്കാരിയായ മിറ ആൻഡ്രീവയെ വെറും 1 മണിക്കൂർ 2 മിനിറ്റിനുള്ളിൽ 6-1, 6-2 എന്ന സ്‌കോറിന് ഇന്ന് സബലെങ്ക പരാജയപ്പെടുത്തി. ഈ വിജയത്തോടെ, നിലവിലെ ചാമ്പ്യൻ മെൽബണിൽ തുടർച്ചയായ മൂന്നാം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ടൂർണമെന്റിലെ തന്റെ വിജയ പരമ്പര 18 മത്സരങ്ങളിലേക്ക് അവർ നീട്ടി.
തുടർച്ചയായ മൂന്നാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ലക്ഷ്യമിടുന്ന സബലെങ്ക തുടക്കം മുതൽ മത്സരം നിയന്ത്രിച്ചു. കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പണിൽ ആൻഡ്രീവ അവരെ പരാജയപ്പെടുത്തിയെങ്കിലും ഇന്ന് താരം പതറിയില്ല.
ക്വാർട്ടർ ഫൈനലിൽ ഡോണ വെകിച്ചിനെയോ അനസ്താസിയ പാവ്ലിയുചെങ്കോവയെയോ ആകും സബലെങ്ക നേരിടുക.