എലീന റൈബാക്കിന ഓസ്‌ട്രേലിയൻ ഓപ്പണിന്റെ പ്രീക്വാർട്ടറിൽ

Newsroom

Resizedimage 2026 01 24 17 25 31 1


2026 ഓസ്‌ട്രേലിയൻ ഓപ്പണിൽ തന്റെ തകർപ്പൻ ഫോം തുടർന്ന് എലീന റൈബാക്കിന പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ചെക്ക് താരം തെരേസ വാലന്റോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തുവിട്ടാണ് (6-2, 6-3) റൈബാക്കിന ഈ ആധികാരിക വിജയം സ്വന്തമാക്കിയത്. മെൽബണിൽ ഇത് മൂന്നാം തവണയാണ് താരം അവസാന പതിനാറിൽ ഇടംപിടിക്കുന്നത്. ഈ ടൂർണമെന്റിൽ ഇതുവരെ ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെയാണ് റൈബാക്കിനയുടെ കുതിപ്പ്.