ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും ചൈനീസ് പങ്കാളി ഷുവായ് ഷാങ്ങും മികച്ച പ്രകടനം കാഴ്ചവെച്ച് ഓസ്ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസിന്റെ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ക്രിസ്റ്റീന മ്ലാഡെനോവിച്ചും ഇവാൻ ഡോഡിഗും അടങ്ങുന്ന സഖ്യത്തെ 6-4, 6-4 എന്ന സ്‌കോറിന് ആണ് ബൊപ്പണ്ണ സഖ്യം പരാജയപ്പെടുത്തിയത്.
പുരുഷ ഡബിൾസിൽ തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും, ബൊപ്പണ്ണ മിക്സ്ഡ് ഡബിൾസിൽ ശക്തമായി തിരിച്ചുവന്നു. ഒരു മണിക്കൂറിനുള്ളിൽ മത്സരം പൂർത്തിയാക്കാൻ അവർക്ക് ആയി.
മെൽബണിൽ കന്നി മിക്സഡ് ഡബിൾസ് കിരീടം നേടാനാകും ബൊപ്പണ്ണയുടെ ശ്രമം. കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ഓപ്പണിൽ പുരുഷ ഡബിൾസിൽ ബൊപ്പണ്ണ കിരീടം നേടിയിരുന്നു.