റോഡ് ലേവർ അരീനയിൽ നടന്ന ഓസ്‌ട്രേലിയൻ ഓപ്പൺ 2025 ക്വാർട്ടർ ഫൈനലിൽ മൂന്നാം സീഡ് കൊക്കോ ഗൗഫിനെ തോൽപ്പിച്ച് പോള ബഡോസ. 7-5, 6-4 എന്ന സ്‌കോറിന് പരാജയപ്പെടുത്തി തന്റെ ആദ്യ ഗ്രാൻഡ് സ്ലാം സെമിഫൈനലിൽ പ്രവേശിച്ചുകൊണ്ട് പോള ബഡോസ ഒരു നാഴികക്കല്ല് ആണ് ഇന്ന് പിന്നിട്ടത്.

ബഡോസ ശക്തമായി തുടങ്ങി, ഓപ്പണിംഗ് സെറ്റിൽ തന്റെ ആദ്യ അഞ്ച് സെർവുകൾ നിലനിർത്തുകയും നിർണായക നിമിഷത്തിൽ ഗൗഫിന്റെ പിഴവുകൾ മുതലെടുത്ത് സെർവ് ബ്രേക്ക് ചെയ്യുകയും ചെയ്തു.
ബദോസ ഇനി സെമിഫൈനലിൽ അരിന സബലെങ്കയെയോ അനസ്താസിയ പാവ്ലിയുചെങ്കോവയെയോ നേരിടും.