ഓസ്ട്രേലിയൻ ഓപ്പൺ സെമി ഫൈനലിൽ നിന്ന് ജോക്കോവിച്ച് പിന്മാറി. അലക്സാണ്ടർ സ്വെരേവിനെതിരായ സെമിഫൈനൽ പോരാട്ടത്തിനിടെ പരിക്ക് കാരണം ജോക്കോവിച് റിട്ടയർ ചെയ്യുക ആയിരുന്നു. ഇതോടെ 2025 ലെ ഓസ്‌ട്രേലിയൻ ഓപ്പണിലെ നൊവാക് ജോക്കോവിച്ചിന്റെ യാത്ര അവസാനിച്ചു. ആദ്യ സെറ്റ് 7-6 ന് തോറ്റതിന് പിന്നാലെ ആയിരുന്നു പിന്മാറ്റം.

ഇതോടെ, സ്വെരേവ് ഫൈനലിലേക്ക് മുന്നേറി. ബെൻ ഷെൽട്ടണും യാന്നിക് സിന്നറും തമ്മിലുള്ള രണ്ടാം സെമിഫൈനലിലെ വിജയിയെ ആകും ഫൈനലിൽ അദ്ദേഹം ഇനി നേരിടുക. ഫൈനൽ ഞായറാഴ്ചയാണ് നടക്കുക നടക്കുകയുണ്ടായി.