ജിരി ലെഹെക്കയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പൺ 2025 ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചു. റോഡ് ലാവർ അരീനയിൽ നടന്ന മത്സരത്തിൽ 6-3, 6-4, 7-6 (4) എന്ന സ്‌കോറിന് 2 മണിക്കൂർ 39 മിനിറ്റിനുള്ളിൽ ആണ് നൊവാക് ജോക്കോവിച്ച് ജയിച്ചത്. മെൽബണിൽ ജോക്കോവിച്ചിന്റെ 15-ാം ക്വാർട്ടർ ഫൈനലാണിത്, റോജർ ഫെഡററുടെ റെക്കോർഡിന് ഒപ്പം അദ്ദേഹം എത്തി.
ആദ്യ രണ്ട് സെറ്റുകളും അനായാസം ജയിച്ച ജോക്കോവിച്ച് തുടക്കത്തിൽ തന്നെ തന്റെ ആധിപത്യം പ്രകടിപ്പിച്ചു. എന്നിരുന്നാലും, മൂന്നാം സെറ്റുകളിൽ ലെഹെക്ക തിരിച്ചടിച്ചു, എങ്കിലും അവസാനം ജോക്കോവിച്ച് വിജയിച്ചു.
അടുത്തതായി, ജോക്കോവിച്ച് മൂന്നാം സീഡ് കാർലോസ് അൽകറാസിനെ ആകും നേരിടുക, ജാക്ക് ഡ്രേപ്പർ പരിക്കുമൂലം വിരമിച്ചതിനെത്തുടർന്ന് ആണ് അൽകരാസ് ക്വാർട്ടറിലേക്ക് മുന്നേറിയത്.