റോഡ് ലാവർ അരീനയിൽ നടന്ന ഫൈനലിൽ അലക്സാണ്ടർ സ്വെരേവിനെ തോൽപ്പിച്ച സിന്നർ ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കി. 6-3, 7-6(4), 6-3 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു സിന്നറിന്റെ വിജയം.
മത്സരത്തിലുടനീളം ഇറ്റാലിയൻ താരം ആധിപത്യം പുലർത്തി. രണ്ടാം സെറ്റിൽ മാത്രമാണ് സിന്നർ ചെറിയ വെല്ലുവിളി നേരിട്ടത്. മെൽബണിൽ സിന്നറിന്റെ രണ്ടാമത്തെ ഗ്രാൻഡ് സ്ലാം കിരീടം ആണിത്.