ഇവാ ലിസിനെ പരാജയപ്പെടുത്തി ഇഗാ സ്വിറ്റെക്. 6-0, 6-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഇഗ ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത് മികച്ച ഫോമിലുള്ള പോളിഷ് ലോക രണ്ടാം നമ്പർ താരം അടുത്തതായി എമ്മ നവാരോയെയോ ഡാരിയ കസാറ്റ്കിനയെയോ നേരിടും. വെറും 59 മിനുറ്റ് മാത്രമെ മത്സരം നീണ്ടു നിന്നുള്ളൂ.