2025ലെ ഓസ്‌ട്രേലിയൻ ഓപ്പണിൻ്റെ ആദ്യ റൗണ്ടിൽ കാറ്ററിന സിനിയാക്കോവയുടെ കടുത്ത വെല്ലുവിളിയെ മറികടന്ന് ലോക രണ്ടാം നമ്പർ താരം ഇഗ സ്വിറ്റെക്ക്. ഇന്ന് ആദ്യ റൗണ്ടിൽ 6-3, 6-4 എന്ന സ്‌കോറിന് വിജയം ഉറപ്പിക്കാൻ ഇഗയ്ക്ക് ആയി.
46-ാം റാങ്കിലുള്ള ചെക്ക് ഡബിൾസ് സ്പെഷ്യലിസ്റ്റിൽ നിന്ന് ചെറുത്തുനിൽപ്പ് നേരിട്ടെങ്കിലും 81 മിനിറ്റിനുള്ളിൽ വിജയം സ്വന്തമാക്കാൻ ഇഗയ്ക്ക് ആയി.
ഓസ്‌ട്രേലിയൻ ഓപ്പണിൽ 2022-ൽ സെമിഫൈനലിൽ എത്തിയ 23-കാരിക്ക് ഇതുവരെ ഓസ്ട്രേലിയൻ ഓപ്പൺ നേടാനായിട്ടില്ല.