മുൻ ലോക ഒന്നാം നമ്പർ താരം ഇഗ സ്വിറ്റെക് 2025 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിലെ തന്റെ ആധിപത്യം തുടർന്നു. എമ്മ റഡുകാനുവിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി കൊണ്ട് ഇഗ നാലാം റൗണ്ടിലേക്ക് മുന്നേറി. ടൂർണമെന്റിൽ ഇതുവരെ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താത്ത ഇഗ ഇന്ന് റോഡ് ലേവർ അരീനയിൽ നടന്ന മത്സരത്തിൽ 6-1, 6-0 എന്ന സ്കോറിനാണ് വിജയം നേടിയത്. ഒരു മണിക്കൂറും 10 മിനിറ്റും മാത്രമേ മത്സരം നീണ്ടുനിന്നുള്ളൂ.
ഓസ്‌ട്രേലിയൻ ഓപ്പണിലെ തന്റെ ആദ്യ മൂന്നാം റൗണ്ട് പോരാട്ടത്തിൽ മത്സരിച്ച റഡുകാനു, സ്വിറ്റെകിന്റെ കൃത്യതയും ശക്തിയും മറികടക്കാൻ പാടുപെട്ടു. ബ്രിട്ടീഷ് താരം 11 അൺഫോഴ്‌സ്ഡ് പിഴവുകൾ വരുത്തി.