ജോക്കോവിച് പത്താം ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിലേക്ക് അടുക്കുന്നു, സെമി ഉറപ്പിച്ചു

Picsart 23 01 25 16 33 57 087

ആന്ദ്രേ റുബ്ലേവിനെ 6-1, 6-2, 6-4 എന്ന സ്‌കോറിന് തോൽപ്പിച്ച് നൊവാക് ജോക്കോവിച്ച് തന്റെ പത്താം ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിലേക്ക് കടന്നു. മത്സരത്തിൽ ആധിപത്യം പുലർത്തുകയും കോർട്ടിൽ തന്റെ ആധിപത്യം പ്രകടിപ്പിക്കുകയും ചെയ്ത ജോക്കോവിച്ച് ഇന്ന് ഗംഭീര ഫോമിലായിരുന്നു. ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമി ഫൈനലിൽ മികച്ച റെക്കോർഡ് ആണ് ജോക്കോവിചിന് ഉള്ളത്. അദ്ദേഹം സെമി ഫൈനലിൽ എത്തിയപ്പോൾ എല്ലാം കിരീടവുമായാണ് മടങ്ങിയത്.

ജോക്കോവിച് 23 01 25 16 34 04 181

ഈ വിജയം ജോക്കോവിചിനെ തന്റെ പത്താം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടത്തിലേക്ക് ഒരു പടി കൂടി അടുപ്പിക്കുന്നു. ജോക്കോവിചിന് ഇത് തന്റെ 44-ാം ഗ്രാൻഡ്സ്ലാം ഫൈനൽ പ്രവേശനം ആണ്‌. 46 ഗ്രാൻഡ് സ്ലാം സെമി കളിച്ചിട്ടുള്ള ഫെഡറർ മാത്രമാണ് ജോക്കോവിചിന്റെ മുന്നിൽ ഉള്ളത്‌.