ഓസ്ട്രേലിയൻ ഓപ്പണിൻ്റെ ആദ്യ റൗണ്ടിൽ കസാക്കിസ്ഥാൻ്റെ അലക്‌സാണ്ടർ ഷെവ്‌ചെങ്കോയെ തോൽപ്പിച്ച് കാർലോസ് അൽകാരസ് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 6-1, 7-5, 6-1 എന്ന സ്‌കോറിനായിരുന്നു വിജയം. കാർലോസ് അൽകാരാസ് കരിയർ ഗ്രാൻഡ് സ്ലാം പൂർത്തിയാക്കാനുള്ള ലക്ഷ്യത്തിലാണ്.
നാല് ഗ്രാൻഡ്സ്ലാം കിരീടങ്ങളും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാൻ ആണ് താരം ലക്ഷ്യമിടുന്നത്.
മൂന്നാം സീഡായ അൽകാരാസ് തുടക്കത്തിൽ തന്നെ ഒരു ബ്രേക്ക് പോയിൻ്റ് മറികടന്ന് മത്സരത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തു. രണ്ടാം സെറ്റിൽ ആണ് അദ്ദേഹം ചെറിയ വെല്ലുവിളി നേരിട്ടത്.
രണ്ടാം റൗണ്ടിൽ ജപ്പാൻ്റെ യോഷിഹിതോ നിഷിയോകയെ ആകും അൽകാരാസ് നേരിടുക.