നാലു തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ കാർലോസ് അൽകരാസ് തന്റെ മികച്ച ഫോം തുടരുന്നു. ഇന്ന് ജപ്പാന്റെ യോഷിഹിതോ നിഷിയോകയെ 6-0, 6-1, 6-4 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയ അൽകരാസ്, ഓസ്‌ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 21 കാരനായ സ്പാനിഷ് താരം വെറും 81 മിനിറ്റിനുള്ളിൽ മത്സരം പൂർത്തിയാക്കി.
2008 ൽ നൊവാക് ജോക്കോവിച്ചിനു ശേഷം ഓസ്‌ട്രേലിയൻ ഓപ്പണിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ വിജയിയാകാൻ ആൺ. അൽകരാസ് ലക്ഷ്യമിടുന്നത്.
ആദ്യ സെറ്റിൽ അൽകരാസ് അനായാസം നിഷിയോകയെ മറികടന്നു, ജാപ്പനീസ് കളിക്കാരന് നാല് പോയിന്റുകൾ മാത്രം നേടാനെ അൽകാരസ് അനുവദിച്ചുള്ളൂ. രണ്ടാം സെറ്റിൽ തന്റെ ആദ്യ സെർവ് പോയിന്റുകളുടെ 91%വും നേടി അദ്ദേഹം ശക്തമായ സെർവിലൂടെ ആധിപത്യം തുടർന്നു. മൂന്നാം സെറ്റിൽ ചില ചെറുത്തുനിൽപ്പുകൾ ഉണ്ടായിരുന്നിട്ടും, സ്പാനിഷ് താരം സുഖകരമായി വിജയം ഉറപ്പിച്ചു.