മാരത്തോൺ പോരാട്ടത്തിലൂടെ ജയം കണ്ട് വാവറിങ്കയും ഗോഫിനും മൂന്നാം റൗണ്ടിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ഓപ്പണിൽ ഇറ്റാലിയൻ താരം ആന്ദ്രസ് സെപ്പിയെ 5 സെറ്റ് നീണ്ട മാരത്തോൺ പോരാട്ടത്തിൽ വീഴ്ത്തി 15 സീഡും സ്വിസ് താരവുമായ സ്റ്റാൻ വാവറിങ്ക മൂന്നാം റൗണ്ടിൽ കടന്നു. സെപ്പിക്കു എതിരെ അട്ടിമറി ഒഴിവാക്കാൻ നന്നായി വിയർത്താണ് വാവറിങ്ക ജയിച്ച് കയറിയത്. ആദ്യ സെറ്റ് 6-4 നു നഷ്ടമായ ശേഷം രണ്ടാം സെറ്റ് 7-5 നു നേടിയ വാവറിങ്ക 6-3 നു മൂന്നാം സെറ്റും നേടി മത്സരത്തിൽ ആധിപത്യം നേടി. എന്നാൽ പൊരുതി കളിച്ച ഇറ്റാലിയൻ താരം നാലാം സെറ്റ് 6-3 നു നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ ഒരു ഘട്ടത്തിൽ സർവ്വീസ് ബ്രൈക്ക് നേരിട്ട വാവറിങ്ക പരാജയം മുന്നിൽ കണ്ടെങ്കിലും തിരിച്ചു സെപ്പിയുടെ സർവ്വീസ് ബ്രൈക്ക് ചെയ്ത വാവറിങ്ക മത്സരത്തിൽ തിരിച്ചു വന്നു. തുടർന്ന് 6-4 നു അഞ്ചാം സെറ്റും മത്സരവും സ്വന്തമാക്കുകയും ചെയ്തു. അമേരിക്കൻ താരം ജോൺ ഇസ്‌നർ ആണ് വാവറിങ്കയുടെ മൂന്നാം റൗണ്ട് എതിരാളി.

അതേസമയം ബെൽജിയത്തിന്റെ 11 സീഡ് ഡേവിഡ് ഗോഫിനും ഫ്രഞ്ച് താരം ഹെർബർട്ടിനു എതിരെ 5 സെറ്റ് മത്സരം ജയിച്ചാണ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. 6-1,6-4 എന്ന സ്കോറിന് ആദ്യ രണ്ടു സെറ്റുകൾ നേടി മത്സരം എളുപ്പത്തിൽ കയ്യിലാക്കും എന്നു പ്രതീക്ഷിച്ച ഗോഫിനു എതിരെ അടുത്ത രണ്ടു സെറ്റുകളും 6-4, 6-1 എന്ന സ്കോറിന് സ്വന്തമാക്കിയാണ് ഗോഫിൻ തിരിച്ചടിച്ചത്. എന്നാൽ അപകടം മണത്ത ഗോഫിൻ അഞ്ചാം സെറ്റിൽ ഉണർന്നു കളിച്ച് 6-3 നു ആ സെറ്റും മത്സരവും സ്വന്തം പേരിൽ കുറിച്ചു. മൂന്നാം റൗണ്ടിൽ റഷ്യയുടെ ആന്ദ്ര റൂബ്ലേവ് ആണ് ഗോഫിന്റെ എതിരാളി. അതിനിടെയിൽ ആദ്യ രണ്ട് സെറ്റുകൾ നേടിയ ശേഷം രണ്ടാം റൗണ്ടിൽ 29 സീഡ് അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്സിനോട് പരാജയം വഴങ്ങാൻ ആയിരുന്നു ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആന്റേഴ്‌സന്റെ വിധി. സ്‌കോർ – 4-6, 6-7, 7-6, 6-2, 6-2.