പത്താം ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ!! ചരിത്രം കുറിക്കാൻ ഉറപ്പിച്ച് ജോക്കോവിച്

Newsroom

Picsart 23 01 27 17 22 33 474

വെള്ളിയാഴ്ച മെൽബണിലെ റോഡ് ലേവർ അരീനയിൽ നടന്ന ഏകപക്ഷീയമായ സെമി പോരാട്ടത്തിൽ യുഎസ്എയുടെ ടോമി പോളിനെ പരാജയപ്പെടുത്തി കൊണ്ട് ജോക്കോവിച് ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ഫൈനലിലേക്ക് മുന്നേറി. തന്റെ കന്നി ഗ്രാൻഡ്സ്ലാം സെമിഫൈനൽ കളിക്കുകയായിരുന്ന ടോമി പോളിനെ 7-5, 6-1, 6-2 എന്ന സ്‌കോറിന് ആണ് ജോക്കോവിച് തോൽപ്പിച്ചത്. 2 മണിക്കൂറും 20 മിനിറ്റും മാത്രമെ പോരാട്ടം നീണ്ടുനിന്നുള്ളൂ. ആകെ 8 ഗെയിമുകൾ മാത്രമാണ് ജോക്കോവിച് സെമി ഫൈനലിൽ തോറ്റത്.

ജോക്കോവിച് 23 01 27 17 22 46 991

10 ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടങ്ങൾ നേടുന്ന ആദ്യ താരമെന്ന നേട്ടം കരസ്ഥമാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് ജോക്കോവിച്. ഇതിനു മുമ്പ് 9 തവണ ഓസ്ട്രേലിയയിൽ ഫൈനലിൽ എത്തിയപ്പോഴും സെർബിയൻ കിരീടം നേടിയിരുന്നു.റാഫേൽ നദാലിന്റെ 22 ഗ്രാൻഡ്സ്ലാം കിരീട നേട്ടത്തിനൊപ്പമെത്താനും ജോക്കോവിച്ചിന് ഇതിലൂടെ അവസരം ലഭിക്കും.

മൂന്നാം സീഡ് സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ
ആകും ഞായറാഴ്ച പുരുഷ സിംഗിൾസ് ഫൈനലിൽ ജോക്കോവിച് നേരിടുക. ഇന്ന് രാവിലെ നടന്ന സെമി ഫൈനലിൽ കാരെൻ ഖച്ചനോവിനെ 4 സെറ്റുകൾ നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചാണ് സിറ്റ്സിപാസ് തന്റെ രണ്ടാം ഗ്രാൻഡ്സ്ലാം ഫൈനലിലേക്ക് കടന്നത്.