ഓസ്‌ട്രേലിയൻ ഓപ്പൺ വനിത ഡബിൾസ് കിരീടം നേടി ലോക ഒന്നാം നമ്പർ ടീം ആയ ബാർബറോ ക്രജികോവ, കാതറീന സിനിയകോവ സഖ്യം. നിരവധി ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ ഉയർത്തിയ ചെക് റിപ്പബ്ലിക് സഖ്യത്തിന്റെ ആദ്യ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ആണ് ഇത്. സീഡ് ചെയ്യാത്ത ഖസാക്കിസ്ഥാൻ, ബ്രസീലിയൻ സഖ്യം ആയ അന്ന ഡാനിലിന, ബിയാട്രീസ് ഹദ്ദാദ് സഖ്യത്തെ ആദ്യ സെറ്റ് വഴങ്ങിയ ശേഷം തിരിച്ചു വന്നാണ് ചെക് സഖ്യം തോൽപ്പിച്ചത്.
ആദ്യ സെറ്റിൽ ലോക ഒന്നാം നമ്പറിനെ ഞെട്ടിച്ചു സീഡ് ചെയ്യാത്ത ഖസാക്കിസ്ഥാൻ, ബ്രസീലിയൻ സഖ്യം ടൈബ്രേക്കറിൽ സെറ്റ് സ്വന്തമാക്കി. എന്നാൽ അതിശക്തമായി തിരിച്ചടിച്ച ചെക് സഖ്യം രണ്ടാം സെറ്റ് 6-4 നു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റും 6-4 നു തന്നെ നേടിയ ചെക് സഖ്യം കിരീടം സ്വന്തം പേരിൽ കുറിക്കുക ആയിരുന്നു. മത്സരത്തിൽ 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 5 തവണയാണ് ചെക് സഖ്യം എതിരാളികളെ ബ്രൈക്ക് ചെയ്തത്. നിലവിൽ വനിത ഡബിൾസിൽ തങ്ങളുടെ ആധിപത്യം ഒരിക്കൽ കൂടി ചെക് സഖ്യം ഈ നേട്ടത്തോടെ വിളിച്ചു പറഞ്ഞു.