തിങ്കളാഴ്ച രാത്രി അമേരിക്കൻ വൈൽഡ്കാർഡ് നിഷേഷ് ബസവറെഡ്ഡിക്കെതിരെ മികച്ച വിജയം നേടിക്കൊണ്ട് നൊവാക് ജോക്കോവിച് ഓസ്ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് കടന്നു. 4-6, 6-3, 6-4, 6-2 എന്ന സ്‌കോറിനാണ് നൊവാക് ജോക്കോവിച്ച് ഇന്ത്യൻ വംശജനായ ബസവറെഡ്ഡിയെ തോൽപ്പിച്ചത്.
24 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യൻ ആയിട്ടുള്ള ജോക്കോവിച് 19 കാരനായ അരങ്ങേറ്റക്കാരന് മുന്നിൽ ആദ്യ സെറ്റ് കൈവിട്ടത് ഏവരെയും ഞെട്ടിച്ചു. എന്നാൽ പിന്നീട് അങ്ങോട്ട് ജോക്കോവിച് ആധിപത്യം പുലർത്തി.
11-ാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം എന്ന റെക്കോർഡിന് വേണ്ടിയുള്ള തൻ്റെ അന്വേഷണം തുടരുന്ന ജോക്കോവിച്ച് ഇപ്പോൾ രണ്ടാം റൗണ്ടിൽ പോർച്ചുഗീസ് യോഗ്യതാ താരം ജെയിം ഫാരിയയെ നേരിടും.