ഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ കളിക്കാൻ സാധ്യത ഇല്ല

Rogerfederer

അടുത്ത വർഷം നടക്കുന്ന ഓസ്‌ട്രേലിയൻ ഓപ്പണിലും റോജർ ഫെഡറർ കളിക്കാൻ സാധ്യതയില്ല. പരിക്ക് ഇനിയും ഭേദമാകാത്തതാണ് ഫെഡററിന്റെ തിരിച്ചുവരവ് വൈകിപ്പിക്കുന്നത്. 40 കാരനായ ഫെഡറർ ജൂലൈയിൽ വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ തോറ്റതിന് ശേഷം പിന്നെ കളിച്ചിട്ടില്ല. ഫെഡററിന്റെ കാൽമുട്ടിന് ശസ്ത്രക്രിയ നടത്തിയിരുന്നു.

“ഓസ്‌ട്രേലിയൻ ഓപ്പൺ ഇപ്പോൾ ഒരു യഥാർത്ഥ സാധ്യതയല്ലെന്ന് ഞാൻ കരുതുന്നു,” ഫെഡററുടെ പരിശീലകൻ ലുബിസിച്ച് പറഞ്ഞു. “ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാൻ വളരെ കുറച്ച് അവസരങ്ങളേ ഉള്ളൂവെന്ന് ഞാൻ കരുതുന്നു, ഫെഡറർ ഇപ്പോഴും സുഖം പ്രാപിക്കകയാണ്, ടൂർണമെന്റ് വിജയിക്കാനും 100% നൽകി തനിക്ക് കളിക്കാനാകുമെന്നും ഉറപ്പാക്കാൻ ആണ് ഫെഡറർ ശ്രമിക്കുന്നത്.” – ഫെഡറർ പരിശീലകൻ പറഞ്ഞു

Previous articleഡീൻ സ്മിത് ഇനി നോർവിച് പരിശീലകൻ
Next article“മികച്ച ഇന്ത്യൻ താരങ്ങൾ ഉള്ള ടീമിനാകും ഐ എസ് എല്ലിൽ മുൻതൂക്കം” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ