ലോക ഒന്നാം നമ്പർ മെദ്വദേവിനെ വീഴ്ത്തി സ്റ്റെഫനോസ് സിറ്റിപാസ് സിൻസിനാറ്റി ഫൈനലിൽ, ഫൈനലിൽ ബോർണ എതിരാളി | Report

Wasim Akram

20220821 082838
Download the Fanport app now!
Appstore Badge
Google Play Badge 1

കരിയറിൽ ആദ്യമായി സിൻസിനാറ്റി മാസ്റ്റേഴ്സ് ഫൈനലിലേക്ക് മുന്നേറി ഗ്രീക്ക് താരവും നാലാം സീഡും ആയ സ്റ്റെഫനോസ് സിറ്റിപാസ്.

കരിയറിൽ ആദ്യമായി സിൻസിനാറ്റി മാസ്റ്റേഴ്സ് ഫൈനലിലേക്ക് മുന്നേറി ഗ്രീക്ക് താരവും നാലാം സീഡും ആയ സ്റ്റെഫനോസ് സിറ്റിപാസ്. സെമിയിൽ ലോക ഒന്നാം നമ്പർ താരമായ ഡാനിൽ മെദ്വദേവിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് സിറ്റിപാസ് തോൽപ്പിച്ചത്. കരിയറിൽ ഇത് മൂന്നാം തവണയാണ് സിറ്റിപാസ് മെദ്വദേവിനെ തോൽപ്പിക്കുന്നത്. ഇരു താരങ്ങളും 3 വീതം ബ്രൈക്ക് കണ്ടത്തിയ മത്സരത്തിൽ ആദ്യ സെറ്റ് ടൈബ്രൈക്കറിൽ ആണ് സിറ്റിപാസ് സ്വന്തമാക്കുന്നത്.

സ്റ്റെഫനോസ് സിറ്റിപാസ്

രണ്ടാം സെറ്റിൽ എന്നാൽ റഷ്യൻ താരം തിരിച്ചടിച്ചു. സെറ്റ് 6-3 നു നേടിയ മെദ്വദേവ് മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. നിർണായക ബ്രൈക്ക് മൂന്നാം സെറ്റിൽ കണ്ടത്തിയ സിറ്റിപാസ് സെറ്റ് 6-3 നു നേടി കരിയറിലെ ആദ്യ സിൻസിനാറ്റി മാസ്റ്റേഴ്സ് ഫൈനൽ ഉറപ്പിച്ചു. ഒമ്പതാം സീഡ് ബ്രിട്ടീഷ് താരം കാമറൂൺ നോറിയെ 6-3, 6-4 എന്ന സ്കോറിന് അട്ടിമറിച്ച ക്രൊയേഷ്യൻ താരം ബോർണ ചോരിച് ആണ് ഫൈനലിൽ സിറ്റിപാസിന്റെ എതിരാളി. പരിക്കിൽ നിന്നു മോചിതനായി സിൻസിനാറ്റി ഫൈനലിൽ എത്തിയ 152 റാങ്കുകാരൻ ആയ താരം സിൻസിനാറ്റി ഫൈനലിൽ എത്തുന്ന ഏറ്റവും റാങ്ക് കുറഞ്ഞ താരം കൂടിയാണ്.

Story Highlight : Stefanos Tsitsipas beat world number one Daniil Medvedev and reaches final in Cincinnati masters gonna face Borna Coric in final.