കൊറോണ വൈറസ് ഇന്ത്യൻ വെൽസ് ഉപേക്ഷിച്ചു അധികൃതർ

- Advertisement -

ഗ്രാന്റ് സ്‌ലാമിനു ശേഷം ടെന്നീസിലെ ഏറ്റവും വലിയ ടൂർണമെന്റ് ആയ 1000 മാസ്റ്റേഴ്‌സിൽ ഇന്ത്യൻ വെൽസ് ബി.എൻ.പി പരിബാസ് ഓപ്പൺ ഉപേക്ഷിച്ചു അമേരിക്കൻ അധികൃതർ. കാലിഫോർണിയയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആണ് അധികൃതർ കടുത്ത തീരുമാനം എടുത്തത്.

കൊറോണ വൈറസ് കാരണം അമേരിക്കയിൽ ആദ്യമായി ഉപേക്ഷിക്കുന്ന വലിയ കായിക ഇനമാണ് ഇത്. നേരത്തെ അമേരിക്കയിലേക്ക് എത്താൻ ഇറ്റാലിയൻ താരങ്ങൾക്ക് കൊറോണ മുന്നറിയിപ്പ് ആവുന്നില്ല എന്ന പരാതിയും ഉയർന്നിരുന്നു. വരുന്ന മത്സരങ്ങൾക്കും കൊറോണ എങ്ങനെ ഭീഷണി ആവും എന്ന ഭയത്തിൽ ആണ് കായികപ്രേമികൾ.

Advertisement