റോട്ടർഡാമിൽ മുന്നേറി സ്റ്റിസ്റ്റിപാസ്, ഫോഗ്നിനിയെ അട്ടിമറിച്ച് കാച്ചനോവ്

- Advertisement -

റോട്ടർഡാം മാസ്റ്റേഴ്സ് 500 ൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി രണ്ടാം സീഡ് ഗ്രീക്ക് താരം സ്റ്റെഫാനോസ് സ്റ്റിസ്റ്റിപാസ്. ഹുർകാസിന് എതിരെ മൂന്ന് സെറ്റ് നീണ്ട മത്സരത്തിന് ഒടുവിൽ ആയിരുന്നു ഗ്രീക്ക് താരത്തിന്റെ രണ്ടാം റൗണ്ട് പ്രവേശനം. മത്സരത്തിൽ തുടക്കത്തിൽ താളം കണ്ടത്താൻ വിഷമിച്ച സ്റ്റിസ്റ്റിപാസ് ആദ്യ സെറ്റ് ടൈബ്രെക്കറിലൂടെ നഷ്ടമായ ശേഷം തിരിച്ചു വന്നാണ് മത്സരത്തിൽ ജയം കണ്ടത്. രണ്ടാം സെറ്റ് മുതൽ തന്റെ താളം കണ്ടെത്തിയ സ്റ്റിസ്റ്റിപാസ് മത്സരം പിന്നീട് അനായാസം കൈക്കലാക്കി.

6-3 നു രണ്ടാം സെറ്റ് നേടിയ ഗ്രീക്ക് താരം 6-1 നു മൂന്നാം സെറ്റും സ്വന്തം പേരിൽ കുറിച്ചു. അതേസമയം അഞ്ചാം സീഡ് ആയ ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്നിനിയെ നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ച റഷ്യൻ താരം കാരൻ കാച്ചനോവും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അഞ്ചാം സീഡ് താരത്തിന് എതിരെ 6-3, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു റഷ്യൻ താരത്തിന്റെ ജയം. ഇവരെ കൂടാതെ കനേഡിയൻ യുവതാരം ഫെലിക്‌സ് ആഗർ അലിയാസ്മയും ഗ്രിഗോർ ടിമിത്രോവ് അടക്കമുള്ളവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്.

Advertisement