റോട്ടർഡാമിൽ രണ്ടാം റൗണ്ടിൽ ജയം കണ്ട് ഫെലിക്‌സും ഇവാൻസും

- Advertisement -

റോട്ടർഡാം എ. ടി. പി 500 മാസ്റ്റേഴ്‌സിൽ രണ്ടാം റൗണ്ടിൽ ജയം കണ്ട് യുവ കനേഡിയൻ താരം ഫെലിക്‌സ് ആഗർ അലിയാസമെ. പരിചയസമ്പന്നനായ ബൾഗേറിയൻ താരം ഗ്രിഗോർ ദിമിത്രോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് ആണ് ഫെലിക്‌സ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ദിമിത്രോവ് തന്റെ മികവിലേക്ക് ഉയരാത്ത മത്സരത്തിൽ 6-4, 6-2 എന്ന സ്കോറിന് ആയിരുന്നു യുവ കനേഡിയൻ താരത്തിന്റെ ജയം.

അതേസമയം ആറാം സീഡ് സ്പാനിഷ് താരം റോബർട്ടൊ ബാറ്റിസ്റ്റോ അഗ്യുറ്റിനെ അട്ടിമറിച്ച പാബ്ലോ കരേനോ ബുസ്റ്റയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 6-4, 2-6, 7-6 എന്ന സ്കോറിന് ആയിരുന്നു പാബ്ലോയുടെ ജയം. റഷ്യൻ താരം എട്ടാം സീഡ് കാരൻ കാചനോവിനെ തോൽപ്പിച്ച ബ്രിട്ടീഷ് താരം ഡാനിയേൽ ഇവാൻസും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 3 സെറ്റ് നീണ്ട പോരാട്ടത്തിൽ 4-6, 6-3, 6-4 എന്ന സ്കോറിന് ആയിരുന്നു 33 റാങ്കുകാരൻ ആയ ഇവാൻസിന്റെ ജയം.

Advertisement