പരിക്ക് മാറുന്നു, സാകയും കൊളാസിനാചും തിരിച്ചെത്തുന്ന

- Advertisement -

പ്രീമിയർ ലീഗിൽ നിർണായക മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന ആഴ്സണലിന് ആശ്വാസമായി 2 സീനിയർ ടീം അംഗങ്ങൾ പരിക്ക് തിരിച്ചെത്തുന്നു. യുവ താരം ബകായോ സാക്കോയും, ലെഫ്റ്റ് ബാക്ക് കൊളാസിനാചും പരിശീലനത്തിൽ മടങ്ങിയെത്തി. ഇരുവരും ഞായറാഴ്ച്ച ന്യൂ കാസിൽ യുണൈറ്റഡിന് എതിരായ മത്സരത്തിനുള്ള ടീമിൽ ഉണ്ടാകും എന്നാണ് സൂചന.

നിലവിൽ ലീഗിൽ പത്താം സ്ഥാനത്തുള്ള ആഴ്സണലിന് ഇനിയുള്ള ഓരോ മത്സരങ്ങളും നിർണായകമാണ്. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ പ്രതിസന്ധിയിൽ ആയ ടീമിന് കൊളാസിനാചിന്റെ മടങ്ങി വരവ് ആശ്വാസമാകും. മറ്റൊരു ലെഫ്റ്റ് ബാക്ക് ആയ ടിയേർണി തോളിൽ ഏറ്റ പരിക്ക് കാരണം നേരത്തെ തന്നെ പുറത്താണ്.

Advertisement