സെർബിയൻ ഓപ്പണിൽ നാട്ടുകാരന്റെ കടുത്ത പോരാട്ടം അതിജീവിച്ചു പിറകിൽ നിന്നു ജയിച്ചു ജ്യോക്കോവിച്ച്

എ.ടി.പി 500 മാസ്റ്റേഴ്സ് ആയ സെർബിയൻ ഓപ്പണിൽ ആദ്യ മത്സരത്തിൽ നാട്ടുകാരൻ ആയ ലാസ്ലോ ദെരെയുടെ വെല്ലുവിളി അതിജീവിച്ചു നൊവാക് ജ്യോക്കോവിച്ച് അവസാന എട്ടിൽ. ഒരു സെറ്റിന് പിറകിൽ ആയ ശേഷം രണ്ടാം സെറ്റിൽ ബ്രൈക്ക് പോയിന്റ് വഴങ്ങിയ ശേഷം ആയിരുന്നു ജ്യോക്കോവിച്ചിന്റെ തിരിച്ചു വരവ്.

ആദ്യ സെറ്റ് 2-6 നു വഴങ്ങിയ ജ്യോക്കോവിച്ച് രണ്ടാം സെറ്റിൽ ബ്രൈക്ക് വഴങ്ങിയ ശേഷം അതി തിരിച്ചു പിടിച്ചു സെറ്റ് ടൈബ്രേക്കറിൽ സ്വന്തമാക്കി. തുടർന്ന് മൂന്നാം സെറ്റും ടൈബ്രേക്കറിലൂടെ തന്നെ നേടിയ ലോക ഒന്നാം നമ്പർ ജയം കുറിക്കുക ആയിരുന്നു. ആദ്യ സർവീസിൽ തന്നെ ബ്രൈക്ക് വഴങ്ങിയ ശേഷം പൊരുതി തന്നെയാണ് സെർബിയൻ താരം മൂന്നു മണിക്കൂറിൽ അധികം നീണ്ട മത്സരത്തിൽ തിരിച്ചു വരവ് നടത്തിയത്.