എ.ടി.പി 1000 സിൻസിനാറ്റി മാസ്റ്റേഴ്സ് കിരീടം നേടി ക്രൊയേഷ്യൻ താരം ബോർണ ചോരിച്.
എ.ടി.പി 1000 സിൻസിനാറ്റി മാസ്റ്റേഴ്സ് കിരീടം നേടി ക്രൊയേഷ്യൻ താരം ബോർണ ചോരിച്. 152 റാങ്കുകാരനായ ബോർണ ചോരിച് നാലാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസിനെ ആണ് ഫൈനലിൽ തോൽപ്പിച്ചത്. മുമ്പ് തോളിനു ഏറ്റ പരിക്ക് കാരണം 13 മാസം ടെന്നീസിൽ നിന്നു വിട്ടു നിന്ന 25 കാരന്റെ കരിയറിലെ ഏറ്റവും വലിയ കിരീടനേട്ടം ആണ് ഈ ആദ്യ മാസ്റ്റേഴ്സ് കിരീടം.
നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ബോർണയുടെ ജയം. ടൈബ്രൈക്കറിലേക്ക് നീണ്ട ആദ്യ സെറ്റിൽ ടൈബ്രൈക്കറിൽ ഒരു പോയിന്റ് പോലും സിറ്റിപാസിന് നൽകാതെ സെറ്റ് നേടിയ ബോർണ രണ്ടാം സെറ്റ് 6-2 നു നേടി കിരീടം സ്വന്തം പേരിലാക്കി. മത്സരത്തിൽ ഒരു തവണ ബ്രൈക്ക് വഴങ്ങിയ ബോർണ 3 തവണ സിറ്റിപാസിന്റെ സർവീസ് ബ്രൈക്ക് ചെയ്തു. സിൻസിനാറ്റിയിലെ ജയം യു.എസ് ഓപ്പണിൽ ബോർണക്ക് വലിയ ആത്മവിശ്വാസം പകരും എന്നുറപ്പാണ്.
Story Highlight : Borna Coric beat Tsitsipas and wins Cincinnati masters.