സെന്റ് പീറ്റേഴ്സ്ബർഗ് ഓപ്പൺ രണ്ടാം സെമിഫൈനലിൽ റയോണിക് ചോരിച് പോരാട്ടം

Img 20201017 Wa0162
- Advertisement -

എ. ടി. പി ടൂറിൽ 500 മാസ്റ്റേഴ്സിൽ സെന്റ് പീറ്റേഴ്സ്ബർഗ് ഓപ്പണിൽ നാലാം സീഡ് റഷ്യൻ താരം കാരൻ കാചനോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു ആറാം സീഡ് കനേഡിയൻ താരം മിലോസ് റയോണിക് സെമിഫൈനലിൽ. വലിയ സർവീസുകൾക്ക് പേരു കേട്ട റയോണിക് മത്സരത്തിൽ 15 ഏസുകൾ ആണ് ഉതിർത്തത്. ആദ്യ സെറ്റിൽ രണ്ടു ബ്രൈക്ക് കണ്ടത്തിയ കനേഡിയൻ താരം 6-1 നു സെറ്റ് നേടി മത്സരത്തിൽ മുന്നിലെത്തി. എന്നാൽ രണ്ടാം സെറ്റിൽ ഇരു താരങ്ങളും ബ്രൈക്ക് വഴങ്ങാൻ തയ്യാറാവാതിരുന്നതോടെ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറിൽ തന്റെ അനുഭവ സമ്പത്ത് പുറത്ത് എടുത്ത കനേഡിയൻ താരം സെറ്റ് കയ്യിലാക്കി സെമിഫൈനൽ ഉറപ്പിച്ചു.

സെമിയിൽ ഏഴാം സീഡ് ക്രൊയേഷ്യൻ താരം ബോർണ ചോരിച് ആണ് റയോണിക്കിന്റെ എതിരാളി. വലിയ സർവീസുകൾക്ക് പേരു കേട്ട അമേരിക്കൻ താരം റെയ്ലി ഒപൽക്കെയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ചോരിച് മറികടന്നത്. 16 ഏസുകൾ മത്സരത്തിൽ ഉതിർത്ത ഒപൽക്കെക്ക് എതിരെ ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെയാണ് ചോരിച് നേടിയത്. ഒരു ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയെ രണ്ടു തവണ ബ്രൈക്ക് ചെയ്ത ചോരിച് 6-3 നു രണ്ടാം സെറ്റും നേടി സെമിഫൈനൽ ഉറപ്പിക്കുക ആയിരുന്നു.

Advertisement