ഇത് ജയിക്കാൻ പറ്റും എന്നു തോന്നുന്നില്ല, എ. ടി. പി ഫൈനൽസ് സെമിയിൽ വീണു നദാൽ

Fb Img 1606016527907
- Advertisement -

കരിയറിലെ ആദ്യ എ. ടി. പി ടൂർ ഫൈനൽസ് ജയം എന്ന നദാലിന്റെ സ്വപ്നം ഇത്തവണയും യാഥാർത്ഥ്യം ആയില്ല. സെമിഫൈനലിൽ ആദ്യ സെറ്റ് നേടിയ ശേഷം ആയിരുന്നു നദാൽ റഷ്യൻ താരം ഡാനിൽ മെദ്വദേവിനു മുന്നിൽ വീണത്. ആദ്യ സെറ്റിൽ തുടക്കത്തിൽ നിർണായക ബ്രൈക്ക് നേടി സെറ്റ് 6-3 നു നേടിയ നദാൽ മുൻതൂക്കം നേടി. രണ്ടാം സെറ്റിൽ മികച്ച തുടക്കം കണ്ടത്തിയ മെദ്വദേവ് നദാലിനെ ബ്രൈക്ക് ചെയ്തു മുൻതൂക്കം നേടി. എന്നാൽ തിരിച്ചു ബ്രൈക്ക് കണ്ടത്തിയ നദാൽ സെറ്റിൽ തിരിച്ചു വന്നു സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി.

ടൈബ്രേക്കറിലെ നിർഭാഗ്യം വീണ്ടും നദാലിനെ തുടർന്നപ്പോൾ സെറ്റ് മെദ്വദേവിനു സ്വന്തമായി. നാലാം സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ റഷ്യൻ താരം സെറ്റ് 6-3 നു നേടി ഫൈനൽ പ്രവേശനം ഉറപ്പിച്ചു. ഏതാണ്ട് രണ്ടു കൊല്ലത്തിനു ശേഷം ഇത് ആദ്യമായാണ് നദാൽ ആദ്യ സെറ്റ് നേടിയ ശേഷം ഒരു മത്സരം തോൽക്കുന്നത്. കരിയറിൽ ഇത് വരെ ടൂർ ഫൈനൽ ജയിക്കാൻ സാധിക്കാത്ത നദാലിന്റെ കാത്തിരിപ്പ് ഇനിയും നീളും. ഫൈനലിൽ ഓസ്ട്രിയൻ താരം ഡൊമനിക് തീം ആണ് മെദ്വദേവിന്റെ എതിരാളി. ഇരു താരങ്ങളും തങ്ങളുടെ ആദ്യ എ. ടി. പി ഫൈനൽസ് കിരീടം ആണ് ഇന്ന് ലക്ഷ്യം വക്കുക.

Advertisement