ലെപ്സിഗിനെ സമനിലയിൽ കുരുക്കി ഫ്രാങ്ക്ഫർട്ട്

Img 20201122 093819
- Advertisement -

ബുണ്ടസ് ലീഗയിൽ ആർബി ലെപ്സിഗിനെ സമനിലയിൽ കുരുക്കി എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ചാണ് പോയന്റ് പങ്കിട്ട് പിരിഞ്ഞത്. ബുണ്ടസ് ലീഗയിൽ നിർണായകമായൊരു ജയം നേടാനുള്ള അവസരമാണ് ലെപ്സിഗിന് നഷ്ടമായത്. ഇന്ന് ജയിച്ചിരുന്നെങ്കിൽ പോയന്റ് നിലയിൽ നിലവിലെ ചാമ്പ്യന്മാരായ ബയേണിനൊപ്പമെത്താൻ ലെപ്സിഗിനായേനെ. ലെപ്സിഗിന് വേണ്ടി അയ്മൻ ബാർകോക് ആദ്യ പകുതിയിൽ ഗോളടിച്ചപ്പോൾ പകരക്കാരനായി ഇറങ്ങിയ യൂസഫ് പോൾസണ്ണാണ് ലെപ്സിഗിന്റെ സമനില ഗോൾ നേടിയത്.

ഇത് ഫ്രാങ്ക്ഫർട്ടിന്റെ നാലാം സമനിലയാണ്. ബുണ്ടസ് ലീഗയിലെ മികച്ച തുടക്കമാണ് ഇപ്പോൾ ലെപ്സിഗിന് ലഭിച്ചിരിക്കുന്നത്. അഞ്ച് ഗോൾ മാത്രം വഴങ്ങി 17 പോയന്റുമായി അഞ്ച് ജയങ്ങളാണ് ലെപ്സിനിപ്പോൾ ഉള്ളത്. ബുണ്ടസ് ലീഗയിൽ നിലവിൽ നാലാം സ്ഥാനത്താണ് ലെപ്സിഗ്. ടേബിൾ ടോപ്പേഴ്സായ ബയേണിന് ലെപ്സിഗിനെക്കാൾ 2 പോയന്റ് മാത്രമാണ് കൂടുതലുള്ളത്.

Advertisement