എ.ടി.പി ഫൈനൽസ് ഫൈനലിലേക്ക് മുന്നേറി മെദ്വദേവ്

20211121 030125

സീസൺ അവസാനത്തിലെ എ.ടി.ഫൈനൽസിന്റെ ഫൈനലിന് യോഗ്യത നേടി ലോക രണ്ടാം നമ്പർ താരമായ ഡാനിൽ മെദ്വദേവ്. സെമിഫൈനലിൽ കാസ്പർ റൂഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ആണ് റഷ്യൻ താരം ഫൈനൽ ഉറപ്പിച്ചത്. തികച്ചും ആധിപത്യമായ പ്രകടനം ആണ് മെദ്വദേവിൽ നിന്നു ടൂറിൽ ഉണ്ടായത്.

മത്സരത്തിൽ ഇരു സെറ്റുകളിലും ആയി മൂന്നു തവണ ബ്രൈക്ക് കണ്ടത്തിയ മെദ്വദേവ് ഒരിക്കൽ പോലും ബ്രൈക്ക് വഴങ്ങിയില്ല. ആദ്യ സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ മെദ്വദേവ് സെറ്റ് 6-4 നു സ്വന്തമാക്കി. തുടർന്ന് രണ്ടാം സെറ്റിൽ ഇരട്ട ബ്രൈക്കുകൾ കണ്ടത്തിയ താരം സെറ്റ് 6-2 നു നേടി ഫൈനൽ ഉറപ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ പരാജയം അറിയാത്ത മെദ്വദേവ് പരാജയം അറിയാതെയാണ് ഫൈനലിലേക്ക് മുന്നേറുന്നത്.

Previous articleഒന്നും അവസാനിച്ചിട്ടില്ല, ഖത്തറിൽ പോൾ പൊസിഷൻ നേടി ലൂയിസ് ഹാമിൾട്ടൻ
Next articleഇബ്രയുടെ ഇരട്ടഗോളുകൾക്കും എ.സി മിലാനെ രക്ഷിക്കാൻ ആയില്ല,7 ഗോൾ പിറന്ന ആവേശപ്പോരാട്ടം ജയിച്ചു ഫിയരന്റീന