ആഷ് ബാര്‍ട്ടി ബ്രിസ്ബെയിനില്‍ നിന്ന് പുറത്ത്

അടുത്ത സീസണിലെ വരുംകാല താരമെന്ന് ഏറെ വിലയിരുത്തപ്പെടുന്ന താരമായ ആഷ് ബാര്‍ട്ടിയ്ക്ക് തിരിച്ചടി. ഓസ്ട്രേലിയന്‍ ഓപ്പണിനു മുന്നോടിയായിട്ടുള്ള ബ്രിസ്ബെയിന്‍ ഡബ്ല്യുടിഎ ടൂര്‍ണ്ണമെന്റില്‍ തോല്‍വിയാണ് താരം ഏറ്റു വാങ്ങിയത്. ലോക 17ാം നമ്പറുകാരിയായ ആഷ് ബാര്‍ട്ടി ഉക്രെയിനിന്റെ ലെസിയ സുരെങ്കോയോടാണ് പരാജയം ഏറ്റുവാങ്ങിയത്. 6-3, 6-2 എന്ന സ്കോറിനായിരുന്നു തോല്‍വി.

ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ അമിത പ്രാധാന്യമാണ് താരത്തിനെ സമ്മര്‍ദ്ദത്തിലാക്കിയതെന്ന് ഒരു വിഭാഗം വാദിക്കുന്നതിനിടയിലാണ് ഈ തോല്‍വി താരത്തിനു തിരിച്ചടിയായി എത്തുന്നത്. കഴിഞ്ഞ സീസണില്‍ മികച്ച ഫലങ്ങളുമായി എത്തിയ താരം ഇതാദ്യമായാണ് ഓസ്ട്രേലിയയില്‍ കളിക്കുന്നത്. സമാന്ത സ്റ്റോസുറിനു ശേഷം ആദ്യ 20 റാങ്കിലെത്തുന്ന ഓസ്ട്രേലിയക്കാരി എന്ന ബഹുമതി കൂടി നേടിയ താരമാണ് ആഷ്.

സമാന്ത സ്റ്റോസുറിനു നേരത്തെ തന്റെ ബ്രിസ്ബെയിന്‍ ടൂര്‍ണ്ണമെന്റ് തോല്‍വിയോടെ അവസാനിപ്പിക്കേണ്ടി വന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial