എ ടി പി ഫൈനൽസിൽ മെദ്വദേവിനെ മറികടന്നു സ്റ്റിസ്റ്റിപാസ്

എ. ടി. പി ഫൈനൽസിലെ ആദ്യ മത്സരത്തിൽ ആന്ദ്ര അഗാസി ഗ്രൂപ്പിൽ ജയം കുറിച്ച് ഗ്രീക്ക് യുവതാരം സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസ്. ആറാം സീഡ് ആയ സ്റ്റിസ്റ്റിപാസ് ഇത് ആദ്യമായാണ് റഷ്യൻ താരവും നാലാം സീഡുമായ മെദ്വദേവിനോട് ജയിക്കുന്നത്. മികച്ച നിലവാരം പുലർത്തിയ മത്സരത്തിൽ നിരവധി നീണ്ട റാലികൾ പിറന്നു. എന്നാൽ ഇതിൽ പലതും സ്വന്തം പേരിൽ കുറിച്ച ഗ്രീക്ക് താരം മികച്ച ഫോമിൽ ആയിരുന്നു.

ആദ്യ സെറ്റിൽ വിട്ട് കൊടുക്കാതെ ഇരു താരങ്ങളും പൊരുതിയപ്പോൾ മത്സരം ടൈബ്രൈക്കറിലേക്ക് നീണ്ടു. ടൈബ്രൈക്കറിൽ ആദ്യ സെറ്റ് സ്വന്തം പേരിൽ കുറിച്ച ഗ്രീക്ക് താരം മത്സരത്തിൽ ആധിപത്യം നേടി. രണ്ടാം സെറ്റിൽ തന്റെ മികച്ച ഫോമിൽ തുടർന്ന സ്റ്റിസ്റ്റിപാസ് മത്സരത്തിൽ ആദ്യമായി മെദ്വദേവിന്റെ സർവീസ് ഭേദിച്ച് ജയം കയ്യെത്തും ദൂരത്തിലാക്കി. രണ്ടാം സെറ്റ് 6-4 നു നേടിയ സ്റ്റെഫനോസ് റഷ്യൻ താരത്തിനെതിരെ തന്റെ ആദ്യ ജയം കുറിച്ചു. നാളെ പുലർച്ചെ 1.30 തിനാണ് നദാലും സെവർവും തമ്മിലാണ് ഗ്രൂപ്പിലെ രണ്ടാം മത്സരം നടക്കുക.

Previous articleറാങ്കിങ്ങിൽ കുതിപ്പ് നടത്തി ദീപക് ചഹാർ
Next articleഹോപ്പിന്റെ സെഞ്ചുറിയിൽ അഫ്ഗാനിസ്ഥാനെതിരായ പരമ്പര തൂത്തുവാരി വെസ്റ്റിൻഡീസ്