മുഷ്താഖ് അഹമ്മദിനെയും യൂനിസ് ഖാനെയും പരിശീലകരായി നിയമിച്ച് പാകിസ്ഥാൻ

മുൻ താരങ്ങളായ യൂനിസ് ഖാനെയും മുഷ്‌താഖ്‌ അഹമ്മദിനെയും പരിശീലകരായി നിയമിച്ച്  പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാകിസ്ഥാൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനായി യൂനിസ് ഖാനെയും സ്പിൻ ബൗളിംഗ് പരിശീലനകനായി മുഷ്‌താഖ്‌ അഹമ്മദിനെയും നിയമിച്ചത്.

നിലവിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരിശീലകനായി വഖാർ യൂനിസ് ടീമിനൊപ്പം ഉണ്ട്. ഇംഗ്ലണ്ടിൽ പാകിസ്ഥാൻ മൂന്ന് ടെസ്റ്റ് മത്സരങ്ങളും രണ്ട് ടി20 മത്സരങ്ങളുമാണ് കളിക്കാൻ ഉദ്ദേശിക്കുന്നത്. നേരത്തെ ഓഗസ്റ്റ് 5ന് പരമ്പര തുടങ്ങുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വൈറസ് ബാധയുടെ അടിസ്ഥാനത്തിൽ മത്സരം തുടങ്ങുന്ന തിയ്യതികളിൽ മാറ്റം ഉണ്ടായേക്കാം.

പാകിസ്ഥാന് വേണ്ടി 118 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരമാണ് യൂനിസ് ഖാൻ. മുഷ്‌താഖ്‌ അഹമ്മദ് 52 ടെസ്റ്റ് മത്സരങ്ങളും 144 ഏകദിന മത്സരങ്ങളും പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുണ്ട്.

സത്യം പറഞ്ഞാല്‍ ഭ്രാന്തനെന്ന് മുദ്രകുത്തും, ക്യാപ്റ്റന്‍സി നഷ്ടമായതിനെക്കുറിച്ച് യൂനിസ് ഖാന്‍

2017ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമ്പോള്‍ മുന്‍ പാക്കിസ്ഥാന്‍ താരം യൂനിസ് ഖാന്‍ 17 വര്‍ഷം പാക്കിസ്ഥാന് വേണ്ടി കളിച്ചിട്ടുണ്ടായിരുന്നു. ടെസ്റ്റില്‍ പാക്കിസ്ഥാന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ താരം കൂടിയാണ് യൂനിസ് ഖാന്‍, പാക്കിസ്ഥാന്‍ സൃഷ്ടിച്ച ഏറ്റവും മികച്ച ബാറ്റ്സ്മാന്‍.

2009 ടി20 ലോകകപ്പില്‍ ടീമിനെ കിരീടത്തിലേക്ക് നയിക്കുവാനും യൂനിസ് ഖാന് സാധിച്ചിരുന്നു. എന്നാല്‍ ഈ വിജയത്തിന് ആറ് മാസത്തിന് ശേഷം യൂനിസ് ഖാനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ചില താരങ്ങള്‍ക്ക് യൂനിസ് ക്യാപ്റ്റനാവുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു എന്നതിനിലാണ് ഈ തീരുമാനമെന്നാണ് പിന്നീട് അറിയുവാന്‍ കഴിഞ്ഞത്.

എന്നാല്‍ താന്‍ സത്യസന്ധനായതിനാലാണ് തന്റെ ക്യാപ്റ്റന്‍സി നഷ്ടമായതെന്നാണ് യൂനിസ് ഖാന്‍ പറയുന്നത്. ചില താരങ്ങള്‍ ആവശ്യത്തിന് ആത്മാര്‍ത്ഥത കാണിച്ചില്ലെന്നും അത് ചോദ്യം ചെയ്തപ്പോളാണ് തന്നെ പുറത്താക്കേണ്ട സാഹചര്യം ഉണ്ടായതെന്നും യൂനിസ് ഖാന്‍ വ്യക്തമാക്കി.

സത്യം തുറന്ന് പറഞ്ഞാല്‍ പലപ്പോളും നമ്മള്‍ ഭ്രാന്തനാണെന്ന് മുദ്ര കുത്തപ്പെടും, അതാണ് തനിക്കും സംഭവിച്ചതെന്ന് യൂനിസ് ഖാന്‍ വ്യക്തമാക്കി. പിന്നീട് ആ താരങ്ങള്‍ തന്നോട് വന്ന് മാപ്പ് പറഞ്ഞുവെന്നത് വേറെ കാര്യമാണെന്നും യൂനിസ് ഖാന്‍ വ്യക്തമാക്കി.

മിസ്ബയും യൂനിസ് ഖാനും പോയതോടെ പാക്കിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്ഷയിച്ചു

പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ മോശം പ്രകടനത്തിന് കാരണം മിസ്ബ-ഉള്‍-ഹക്ക്, യൂനിസ് ഖാന്‍ എന്നിവര്‍ സൃഷ്ടിച്ച വലിയ വിടവുകളാണെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ താരം അസ്ഹര്‍ അലി. ടെസ്റ്റ് ക്രിക്കറ്റില്‍ വീണ്ടും മെച്ചപ്പെടുവാന്‍ പാക്കിസ്ഥാന്‍ തങ്ങളുടെ ഹോം ഗ്രൗണ്ടിന് പുറത്ത് ജയിക്കേണ്ടിയിരിക്കുന്നുവെന്നും പാക്കിസ്ഥാന്‍ താരം പറഞ്ഞു. ഏഷ്യന്‍ സാഹചര്യങ്ങളില്‍ മാത്രമല്ല വിദേശ പിച്ചുകളിലും പാക്കിസ്ഥാന്‍ വിജയം രചിച്ചാല്‍ മാത്രമേ ടീമിന്റെ റാങ്കിംഗ് മെച്ചപ്പെടുകയുള്ളുവെന്ന് അസ്ഹര്‍ അലി പറഞ്ഞു.

ലോകകപ്പിന് മുമ്പ് ഏകദിനത്തില്‍ നിന്ന് വിരമിച്ച അസ്ഹര്‍ അലി രാജ്യത്തിനായി 53 ഏകദിനങ്ങളില്‍ കളിച്ചിരുന്നു. 2017ല്‍ ചാമ്പ്യന്‍സ് ട്രോഫി വിജയിച്ച പാക്കിസ്ഥാന്‍ ടീമിലെ അംഗമായിരുന്നു അസ്ഹര്‍ അലി.

Exit mobile version