അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അയര്‍ലണ്ട് താരം വില്യം പോര്‍ട്ടര്‍ഫീൽഡ്

മുന്‍ അയര്‍ലണ്ട് നായകന്‍ വില്യം പോര്‍ട്ടര്‍ഫീൽഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 2008ൽ ക്യാപ്റ്റന്‍സി ചുമതല ഏറ്റെടുത്ത പോര്‍ട്ടര്‍ഫീൽഡ് 253 മത്സരങ്ങളിൽ രാജ്യത്തെ നയിച്ചിട്ടുണ്ട്. അയര്‍ലണ്ടിനായി ഏറ്റവും അധികം മത്സരം കളിച്ചവരിൽ മൂന്നാം സ്ഥാനത്തുള്ള പോര്‍ട്ടര്‍ഫീൽഡ് റൺ സ്കോറര്‍മാരിൽ രണ്ടാമതാണ്.

11 വര്‍ഷത്തെ ക്യാപ്റ്റന്‍സി ദൗത്യത്തിന് ശേഷം 2019ൽ ആണ് പോര്‍ട്ടര്‍ഫീൽഡ് ക്യാപ്റ്റന്‍സി ഒഴിഞ്ഞത്. 148 ഏകദിനങ്ങളിൽ നിന്ന് 11 ഏകദിന ശതകങ്ങള്‍ നേടിയ താരം ലോകകപ്പിൽ പാക്കിസ്ഥാനെതിരെയും ശതകം നേടിയിരുന്നു.

രാജ്യത്തെ 16 വര്‍ഷത്തോളം പ്രതിനിധീകരിച്ചത് വലിയ കാര്യമായാണ് താന്‍ കരുതുന്നതെന്നും തന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം ആണ് അതെന്നും പോര്‍ട്ടര്‍ഫീൽഡ് വ്യക്തമാക്കി.

അയര്‍ലണ്ടിന്റെ ഇന്നിംഗ്സിനെ തടസ്സപ്പെടുത്തി മഴ, 195/4 എന്ന നിലയിൽ ഇന്നിംഗ്സിന് സമാപനം

മഴ മൂലം 43 ഓവറാക്കി ചുരുക്കിയ മത്സരം 40.2 ഓവറിൽ എത്തിയപ്പോള്‍ വീണ്ടും മഴ വില്ലനായി അവതരിച്ച് അയര്‍ലണ്ടിന്റെ ഇന്നിംഗ്സ് 195/5 എന്ന നിലയിൽ അവസാനിപ്പിക്കേണ്ടി വന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ വില്യം പോര്‍ട്ടര്‍ ഫീൽഡ്, ആന്‍ഡ്രൂ ബാല്‍ബിര്‍ണേ എന്നിവര്‍ നേടിയ അര്‍ദ്ധ ശതകങ്ങള്‍ ആണ് ടീമിന് തുണയായത്.

പോര്‍ട്ടര്‍ഫീൽഡ് 63 റൺസും ബാല്‍ബിര്‍മേ 65 റൺസുമാണ് നേടിയത്. ഹാരി ടെക്ടര്‍ 25 റൺസ് നേടി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കാഗിസോ റബാഡ 2 വിക്കറ്റ് നേടി.

വില്യം പോര്‍ട്ടര്‍ഫീല്‍ഡിനെയും ഗാരി വില്‍സണെയും സീനിയര്‍ കോച്ചിംഗ് റോളില്‍ നിയമിച്ച് അയര്‍ലണ്ട്

അയര്‍ലണ്ട് മുന്‍ നായകനും ഇപ്പോളും സജീവ ക്രിക്കറ്റില്‍ നില്‍ക്കുന്ന താരവുമായി വില്യം പോര്‍ട്ടര്‍ഫീല്‍ഡിനും അടുത്തിടെ റിട്ടയര്‍ ചെയ്ത ഗാരി വില്‍സണും സീനിയര്‍ കോച്ചിംഗ് റോളുകള്‍ നല്‍കി അയര്‍ലണ്ട്. പോര്‍ട്ടര്‍ഫീല്‍ഡിനെ സീനിയര്‍ പുരുഷ വനിത ടീമിന്റെ കണ്‍സള്‍ട്ടന്റ് ഫീല്‍ഡിംഗ് കോച്ചായി ആണ് നിയമിച്ചത്. അയര്‍ലണ്ടിന്റെ നാഷണല്‍ പാത്ത്‍വേ സിസ്റ്റത്തിലും പോര്‍ട്ടര്‍ഫീല്‍ഡ് ഭാഗകമാവും.

ഗാരി വില്‍സണ്‍ കണ്‍സള്‍ട്ടന്റ് വിക്കറ്റ് കീപ്പിംഗ് കോച്ചിന്റെ റോളില്‍ ആണ് എത്തുന്നത്. പോര്‍ട്ടര്‍ഫീല്‍ഡിനെ പോലെ തന്നെ പുരുഷ വനിത സീനിയര്‍ ടീമുകള്‍ക്കൊപ്പവും നാഷണല്‍ പാത്ത്‍വേ സിസ്റ്റത്തിലും വില്‍സണും സഹകരിക്കും.

അയര്‍ലണ്ടിനു 72 റണ്‍സിന്റെ വിജയം

ലോകകപ്പിനു തയ്യാറെടുക്കുന്ന അഫ്ഗാനിസ്ഥാന് വലിയ തിരിച്ചടിയായി അയര്‍ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനം. ഇന്ന് നടന്ന മത്സരത്തില്‍ 72 റണ്‍സിന്റെ തോല്‍വിയാണ് അഫ്ഗാനിസ്ഥാന്‍ നേരിടേണ്ടി വന്നത്. അയര്‍ലണ്ടിനെ 210 റണ്‍സിനു ഓള്‍ഔട്ട് ആക്കിയെങ്കിലും ടീം 138 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 210 റണ്‍സാണ് 48.5 ഓവറില്‍ നേടിയത്. പോള്‍ സ്റ്റിര്‍ലിംഗും വില്യം പോര്‍ട്ടര്‍ഫീല്‍ഡും നേടിയ അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ 200 കടത്തിയത്. സ്റ്റിര്‍ലിംഗ് 71 റണ്‍സ് നേടിയപ്പോള്‍ 53 റണ്‍സാണ് പോര്‍ട്ടര്‍ഫീല്‍ഡ് നേടിയത്. 32 റണ്‍സ് നേടിയ കെവിന്‍ ഒബ്രൈന്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍. അയര്‍ലണ്ടിനു വേണ്ടി ദവലത് സദ്രാനും അഫ്താബ് അലമും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ റഷീദ് ഖാന്‍ 2 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 138 റണ്‍സിനു 35.4 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. മാര്‍ക്ക് അഡൈര്‍ നാല് വിക്കറ്റും ബോയഡ് റാങ്കിന്‍ 3 വിക്കറ്റും ടിം മുര്‍ട്ഗ 2 വിക്കറ്റും നേടിയാണ് അഫ്ഗാനിസ്ഥാന്റെ നടുവൊടിച്ചത്. 29 റണ്‍സ് നേടിയ മുന്‍ നായകന്‍ അസ്ഗര്‍ അഫ്ഗാന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. മുഹമ്മദ് നബി 27 റണ്‍സ് നേടിയപ്പോള്‍ പുതിയ നായകന്‍ ഗുല്‍ബാദിന്‍ നൈബ് 20 റണ്‍സ് നേടി.

അപരാജിതരായി ബംഗ്ലാദേശ്, അവസാന മത്സരത്തില്‍ 6 വിക്കറ്റ് വിജയം

ത്രിരാഷ്ട്ര പരമ്പരയിലെ അവസാന മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ ആറ് വിക്കറ്റ് ജയം നേടി ബംഗ്ലാദേശ്. ഇന്നലെ നടന്ന മത്സരത്തിലെ വിജയത്തോടെ പരമ്പരയില്‍ അപരാജിതമായ കുതിപ്പാണ് ബംഗ്ലാദേശ് നേടിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശ് ലക്ഷ്യം 43 ഓവറില്‍ നാല് വിക്കറ്റുകളുടെ നഷ്ടത്തില്‍ മറികടന്നു.

പോള്‍ സ്റ്റിര്‍ലിംഗ് നേടിയ 130 റണ്‍സിന്റെയും വില്യം പോര്‍ട്ടര്‍ഫീല്‍ഡിന്റെ 94 റണ്‍സിന്റെയും ബലത്തിലാണ് അയര്‍ലണ്ട് 292 റണ്‍സിലേക്ക് നീങ്ങിയത്. അതേ സമയം ബംഗ്ലാദേശിനു വേണ്ടി അബു ജയേദ് 5 വിക്കറ്റ് നേടി. മുഹമ്മദ് സൈഫുദ്ദീന്‍ രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനു വേണ്ടി ടോപ് ഓര്‍ഡര്‍ താരങ്ങളുടെ അര്‍ദ്ധ ശതകങ്ങളാണ് വിജയം ഒരുക്കിയത്. ലിറ്റണ്‍ ദാസ് 76 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ തമീം ഇക്ബാല്‍ 57 റണ്‍സും ഷാക്കിബ് അല്‍ ഹസന്‍ 50 റണ്‍സും നേടി. മുഷ്ഫിക്കുര്‍ റഹിം 35 റണ്‍സ് നേടിയപ്പോള്‍ മഹമ്മദുള്ള 35 റണ്‍സ് നേടി പുറത്താകാതെ നിന്നു.

വെള്ളിയാഴ്ച വിന്‍ഡീസുമായാണ് ബംഗ്ലാദേശിന്റെ ഫൈനല്‍ മത്സരം. നേരത്തെ ഇരു ടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയപ്പോളും ബംഗ്ലാദേശിനായിരുന്നു വിജയം.

അയര്‍ലണ്ടിനു രണ്ടാം ജയം, ഇത്തവണ 67 റണ്‍സിനു

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും യുഎഇയെ പരാജയപ്പെടുത്തി അയര്‍ലണ്ട്. ത്രിരാഷ്ട്ര പരമ്പരയില്‍ ഇരു ടീമുകളും രണ്ടാം തവണ ഏറ്റുമുട്ടിയപ്പോള്‍ 67 റണ്‍സിനാണ് ഇത്തവണ അയര്‍ലണ്ട് വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 50 ഓവറില്‍ 301/5 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോള്‍ യുഎഇ 234 റണ്‍സിനു ഓള്‍ഔട്ട് ആയി.

വില്യം പോര്‍ട്ടര്‍ഫീല്‍ഡ്(139), ആന്‍ഡ്രൂ ബാര്‍ബിര്‍ണേ(102) എന്നിവരുടെ ശതകങ്ങളാണ് മത്സരത്തില്‍ കൂറ്റന്‍ സ്കോര്‍ നേടാന്‍ അയര്‍ലണ്ടിനെ സഹായിച്ചത്. യുഎഇ നായകന്‍ രോഹന്‍ മുസ്തഫ 2 വിക്കറ്റും സഹൂര്‍ ഖാന്‍, മുഹമ്മദ് നവീദ്, ഖാദീര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇയ്ക്കായി റമീസ് ഷഹ്സാദ്(50), മുഹമ്മദ് ഉസ്മാന്‍(44) എന്നിവരാണ് മികവ് തെളിയിച്ചത്. മറ്റു ചില യുഎഇ ബാറ്റ്സ്മാന്മാര്‍ക്ക് തുടക്കം ലഭിച്ചുവെങ്കിലും 20കളില്‍ പുറത്താകുവാനായിരുന്നു അവരുടെ വിധി.

കെവിന്‍ ഒ ബ്രൈന്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ ബാരി മക്കാര്‍ത്തി, ആന്‍ഡി മക്ബ്രൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. പീറ്റര്‍ ചേസ്, ജോര്‍ജ്ജ് ഡോക്രെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version