Picsart 24 07 13 21 30 16 496

മലയാളി താരങ്ങളുടെ ഗോളിൽ കൊൽക്കത്ത ഡർബി ജയിച്ച് ഈസ്റ്റ് ബംഗാൾ

കൊൽക്കത്ത ഡർബിൽ മലയാളികളുടെ ഗോളിന്റെ ബലത്തിൽ ഈസ്റ്റ് ബംഗാൾ മോഹൻ ബഗാനെ പരാജയപ്പെടുത്തി. ഇന്ന് ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. ഇന്ന് ഈസ്റ്റ് ബംഗാളി രണ്ടു ഗോളുകളും നേടിയത് മലയാളി താരങ്ങളാണ്.

മത്സരത്തിന്റെ 51 മിനിറ്റിൽ വിഷ്ണു ആയിരുന്നു കളിയിലെ ആദ്യ ഗോൾ നേടിയത്. ഇതിനുശേഷം 65ആം മിനിറ്റിൽ ഒരു ക്ലോസ് റേഞ്ച് ഫിനിഷിലൂടെ ജെസിൻ ഈസ്റ്റ് ബംഗാളിന്റെ ലീഡ് ഇരട്ടിയാക്കി. മത്സരത്തിന്റെ അവസാന നിമിഷം സുഹൈൽ ഭട്ട് ആണ് മോഹൻ ബഗാന് വേണ്ടി ആശ്വാസ ഗോൾ നേടിയത്. മത്സരത്തിൽ വിഷ്ണു പി വി പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

Exit mobile version