“ഇനി ഒരു ഓസ്‌ട്രേലിയ ടൂറിൽ താൻ ഉണ്ടാകാനിടയില്ല” – കോഹ്ലി

ഇന്ത്യയുടെ ഓസ്‌ട്രേലിയൻ ടെസ്റ്റ് പര്യടനത്തിലെ പ്രകടനത്തിൽ ഖേദം രേഖപ്പെടുത്തി വിരാട് കോഹ്ലി. 2024 നവംബറിൽ പെർത്തിൽ സെഞ്ച്വറി നേടിയ കോഹ്‌ലി ആദ്യ ടെസ്റ്റിൽ ഇന്ത്യയെ വിജയിപ്പിച്ചു എങ്കിലും, പര്യടനം നിരാശാജനകമായാണ് അവസാനിച്ചു. അവസാന നാല് മത്സരങ്ങളിൽ മൂന്നിലും ഇന്ത്യ തോറ്റു പരമ്പര നഷ്ടപ്പെടുത്തിയിരുന്നു.

കോഹ്‌ലിയുടെ വ്യക്തിഗത ഫോമും മോശമായിരുന്നു, ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് 190 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

“ഞാൻ എത്രത്തോളം നിരാശനായിരുന്നുവെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ… എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും അവസാനം ഓസ്‌ട്രേലിയയിൽ നടത്തിയ പ്രകടനം മാത്രമാണ് പ്രധാനം. നാല് വർഷത്തിന് ശേഷം വീണ്ടും ഒരു ഓസ്ട്രേലിയൻ പര്യടനം നടത്തുമ്പോൾ ഞാൻ ഉണ്ടായേക്കില്ല. അത് കൊണ്ട് തന്നെ ഇത് തിരുത്താൻ എനിക്ക് അവസരമില്ല,” അദ്ദേഹം പറഞ്ഞു.

ടി20 വിരമിക്കൽ പിൻവലിക്കാം, പക്ഷെ ഒരു സ്പെഷ്യൽ മത്സരത്തിനായി മാത്രം – കോഹ്ലി

അന്താരാഷ്ട്ര ടി20യിൽ നിന്നുള്ള വിരമിക്കൽ തീരുമാനം ഒരു കാര്യത്തിനായി മാത്രം പിൻവലിക്കാം എന്ന് വിരാട് കോഹ്ലി. 2028ലെ ഒളിമ്പിക് സ്വർണ്ണ മെഡൽ ഫൈനലിൽ ഇന്ത്യ എത്തിയാൽ ഒരു മത്സരത്തിനായി ടി20 ഐ വിരമിക്കൽ പിൻവലിക്കുന്നത് പരിഗണിച്ചേക്കുമെന്ന് വിരാട് കോഹ്‌ലി പറഞ്ഞു. 2024 ലെ ടി20 ലോകകപ്പ് നേടിയതിന് ശേഷം ടി20 ഐയിൽ നിന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരമിച്ചിരുന്നു.

“ഇന്ത്യ 2028-ൽ ഒളിമ്പിക്‌സ് ഫൈനലിൽ എത്തിയാൽ, ആ ഒരു മത്സരത്തിനായി വിരമിക്കുന്നതിൽ നിന്ന് തിരിച്ചുവരുന്ന ചിന്തിച്ചേക്കാം. ഒരു ഒളിമ്പിക് മെഡൽ നേടുന്നത് ഗംഭീരമായിരിക്കും,” വിരാട് പറഞ്ഞു.

ബാർബഡോസിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2024 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചുകൊണ്ട് കോഹ്‌ലിയും രോഹിത് ശർമ്മയും ടി20 യിൽ നിന്ന് വിടപറഞ്ഞിരുന്നു.

ഞങ്ങൾ വിരമിച്ചാലും ലോക ക്രിക്കറ്റ് ഭരിക്കാനുള്ള ടീം ഇന്ത്യക്ക് ഉണ്ട്

ICC ചാമ്പ്യൻസ് ട്രോഫി 2025 വിജയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവിയിൽ വിരാട് കോലി ആത്മവിശ്വാസം പ്രകടിപ്പിച്ചു, തന്നെയും രോഹിത് ശർമ്മയെയും പോലുള്ള മുതിർന്ന താരങ്ങൾ വിരമിച്ച ശേഷവും ടീം ആധിപത്യം നിലനിർത്തുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

“തീർച്ചയായും ഞാൻ യുവതാരങ്ങളോട് കഴിയുന്നത്ര സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്, ഞാൻ ദീർഘകാലം എങ്ങനെ കളിച്ചു എന്ന അനുഭവം പങ്കിടാൻ ഞാൻ ശ്രമിക്കുന്നു. അവരുടെ ഗെയിം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് ഞാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. നിങ്ങൾ ക്രിക്കറ്റ് വിടാൻ ആഗ്രഹിക്കുമ്പോൾ, അത് മികച്ച സ്ഥാനത്ത് നിർത്തി കൊണ്ടാകാൻ നിങ്ങൾ ആഗ്രഹിക്കുന്നു. അതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്,” ഇന്ത്യ ഫൈനലിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചതിന് ശേഷം വിരാട് കോഹ്‌ലി പറഞ്ഞു.

“പിന്നെ, ഒടുവിൽ, ഏത് ഘട്ടത്തിലും ഞങ്ങൾ കളി അവസാനിക്കുമ്പോഴും, ലോകത്തെ ഏറ്റെടുക്കാൻ തയ്യാറായ ഒരു സ്ക്വാഡ് ഞങ്ങളുടെ പക്കലുണ്ട്, ഞങ്ങൾക്ക് ശേഷവും 8-10 വർഷം ആധിപത്യം സ്ഥാപിക്കാൻ ഉള്ള താരങ്ങൾ ഇന്ത്യക്ക് ഉണ്ട്.” കോഹ്ലി പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫിയിൽ റെക്കോർഡ് ഇടാൻ കോഹ്ലിക്ക് 46 റൺസ് കൂടെ

മാർച്ച് 9 ന് ദുബായിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടാൻ തയ്യാറെടുക്കുമ്പോൾ വിരാട് കോഹ്‌ലി ഒന്നിലധികം റെക്കോർഡുകളുടെ വക്കിലാണ്. ക്രിസ് ഗെയ്‌ലിനെ (791 റൺസ്) മറികടന്ന് ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് സ്‌കോറർ ആകാൻ ഇന്ത്യൻ താരത്തിന് വേണ്ടത് 46 റൺസ് മാത്രമാണ്. നാല് പതിപ്പുകളിലായി 17 മത്സരങ്ങളിൽ നിന്ന് 746 റൺസാണ് കോഹ്‌ലിയുടെ ഇതുവരെയുള്ള സമ്പാദ്യം.

ശിഖർ ധവാനെ (701 റൺസ്) മറികടന്ന് ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ ഇന്ത്യയുടെ ടോപ് സ്‌കോററായി അദ്ദേഹം ഇതിനകം മാറിയിട്ടുണ്ട്. കൂടാതെ, ഈ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ കോഹ്‌ലി നാലാമതാണ്, നാല് മത്സരങ്ങളിൽ നിന്ന് 217 റൺസ് ആണ് കോഹ്ലിക്ക് ഉള്ളത്. ഇംഗ്ലണ്ടിൻ്റെ ബെൻ ഡക്കറ്റ് 227 റൺസുമായി ലീഡ് ചെയ്യുന്നു. ഫൈനലിൽ അത് മറികടക്കുക ആകും കോഹ്ലിയുടെ ലക്ഷ്യം.

ഫൈനലിൽ കോഹ്‌ലിക്ക് കുമാർ സംഗക്കാരയെ (14,234 റൺസ്) മറികടന്ന് ഏകദിന ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായും മാറാൻ ആകും. നിലവിൽ 301 ഏകദിനങ്ങളിൽ നിന്ന് 14,180 റൺസ് നേടിയ കോഹ്‌ലിക്ക് ശ്രീലങ്കൻ ഇതിഹാസത്തെ മറികടക്കാൻ 55 റൺസ് കൂടി വേണം.

ചാമ്പ്യൻസ് ട്രോഫി ഫൈനലിന് മുന്നെ പരിശീലനത്തിനിടെ വിരാട് കോഹ്ലിക്ക് പരിക്ക്

ഞായറാഴ്ച ദുബായിൽ ന്യൂസിലൻഡിനെതിരായ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിന് മുന്നോടിയായി നടന്ന പരിശീലന സെഷനിൽ ഇന്ത്യൻ ബാറ്റിംഗ് താരം വിരാട് കോഹ്‌ലിക്ക് ചെറിയ പരിക്കേറ്റു. നെറ്റ്സിൽ ഒരു പേസറെ നേരിടുന്നതിനിടെ കോഹ്‌ലിയുടെ കാൽമുട്ടിന് സമീപം പരിക്കേറ്റതായും ഇത് പരിശീലനം കുറച്ചുനേരം നിർത്തിവയ്ക്കേണ്ടി വന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യൻ ടീമിന്റെ ഫിസിയോ കോഹ്‌ലിയെ പരിശോധിച്ചു, ഒരു സ്പ്രേ പ്രയോഗിക്കുകയും പരിക്കേറ്റ ഭാഗം ഒരു ബാൻഡേജ് കൊണ്ട് മൂടുകയും ചെയ്തു. ചില അസ്വസ്ഥതകൾ ഉണ്ടായിരുന്നിട്ടും, കോഹ്‌ലി സെഷന്റെ ബാക്കി സമയവും പിച്ചിൽ തുടർന്നു‌.

പരിക്ക് ഗുരുതരമല്ലെന്ന് ഇന്ത്യൻ കോച്ചിംഗ് സ്റ്റാഫ് പിന്നീട് വ്യക്തമാക്കി, കോഹ്‌ലി ഫൈനലിന് ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

കോഹ്ലിയെ പ്രകോപിപ്പിക്കാൻ താൻ ശ്രമിച്ചു, പക്ഷെ അദ്ദേഹം അവഗണിച്ചു – അബ്രാർ അഹമ്മദ്

ഐസിസി ചാമ്പ്യൻസ് ട്രോഫി 2025-ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ദുബായിൽ നടന്ന മത്സരത്തിനിടെ താൻ കോഹ്ലിയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്ന് പാകിസ്ഥാൻ റിസ്റ്റ് സ്പിന്നർ അബ്രാർ അഹമ്മദ്.

“കോഹ്ലിക്ക് എതിരെ ബൗൾ ചെയ്യണമെന്ന എൻ്റെ ബാല്യകാല സ്വപ്നം ദുബായിൽ സാക്ഷാത്കരിച്ചു. അതൊരു വലിയ വെല്ലുവിളിയായിരുന്നു, അവനെ പ്രകോപിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഞാൻ എടുത്തു.” അബ്രാർ പറഞ്ഞു ‌

“കോഹ്ലിയോട് ഞാൻ പറ്റുമെങ്കിൽ ർന്നെ ഒരു സിക്‌സ് അടിക്കാൻ ആവശ്യപ്പെട്ടു, പക്ഷേ അദ്ദേഹം തിരികെ ഒരിക്കലും ദേഷ്യപ്പെട്ടില്ല. കോഹ്‌ലി ഒരു മികച്ച ബാറ്ററാണ്, അത് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ, അയാൾ ഒരു മികച്ച മനുഷ്യനുമാണ്, ”അഹമ്മദ് ടെലികോം ഏഷ്യ സ്‌പോർട്ടിനോട് പറഞ്ഞു.

മത്സരശേഷം കോലി തൻ്റെ ബൗളിംഗിനെ പ്രശംസിച്ചതായും അഹമ്മദ് വെളിപ്പെടുത്തി. “മത്സരത്തിന് ശേഷം ‘നന്നായി പന്തെറിഞ്ഞു’ എന്ന് അദ്ദേഹം പറഞ്ഞു, അത് എൻ്റെ ദിവസം നല്ലതാക്കി. ഞാൻ കോഹ്‌ലിയെ ആരാധിച്ചാണ് വളർന്നത, ഒരു ദിവസം ഞാൻ അദ്ദേഹത്തിനെതിരെ പന്തെറിയുമെന്ന് അണ്ടർ 19 കളിക്കാരോട് പറയാറുണ്ടായിരുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

വിരാട് കോഹ്‌ലി ഐസിസി ഏകദിന റാങ്കിംഗിൽ മുന്നോട്ട്

ചാമ്പ്യൻസ് ട്രോഫിയിലെ തൻ്റെ മികച്ച പ്രകടനത്തിന് പിന്നാലെ വിരാട് കോഹ്‌ലി ഏറ്റവും പുതിയ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി. ദുബായിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ സെമി ഫൈനൽ വിജയത്തിൽ കോഹ്‌ലി നിർണായക പങ്ക് വഹിച്ചിരുന്നു.

നാല് മത്സരങ്ങളിൽ നിന്ന് 72.33 ശരാശരിയിൽ 217 റൺസ് നേടിയ കോഹ്ലി ഇപ്പോൾ ടൂർണമെൻ്റിൽ മികച്ച ഫോമിലാണ്. ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമാണ്. രോഹിത് ശർമ്മ അഞ്ചാം സ്ഥാനത്തേക്ക് വീണപ്പോൾ, ശുഭ്മാൻ ഗിൽ ഒന്നാം സ്ഥാനം നിലനിർത്തി.

ബൗളിംഗ് റാങ്കിംഗിൽ മുഹമ്മദ് ഷമി തൻ്റെ ശക്തമായ പ്രകടനത്തിന് ശേഷം 11-ാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ അക്‌സർ പട്ടേൽ ഓൾറൗണ്ടർമാരുടെ പട്ടികയിൽ 17 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 13-ാം സ്ഥാനത്തെത്തി.

വിരാട് കോഹ്‌ലിയാണ് ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് താരമെന്ന് മൈക്കൽ ക്ലാർക്ക്

ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ 84 റൺസ് മാച്ച് വിന്നിംഗിന് ശേഷം വിരാട് കോഹ്‌ലിയെ ഏകദിനത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരനെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് പ്രശംസിച്ചു. കോഹ്‌ലിയുടെ മികവിൽ ഇന്ത്യ നാല് വിക്കറ്റിന് ഓസ്ട്രേലിയയെ തോൽപ്പിച്ച് ഫൈനലിലേക്ക് മുന്നേറി.

സാഹചര്യങ്ങൾ വിലയിരുത്താനും സമ്മർദത്തിൻകീഴിലും ടീമിനെ ലക്ഷ്യത്തിൽ എത്തിക്കാനുമുള്ള കോഹ്‌ലിയുടെ കഴിവിനെ ക്ലാർക്ക് പ്രശംസിച്ചു, “തൻ്റെ ടീമിന് എന്താണ് വേണ്ടതെന്നും അവരെ എങ്ങനെ വിജയിപ്പിക്കണമെന്നും അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. എല്ലാ ഷോട്ടുകളും പുസ്തകത്തിലുള്ളതാണ് ഏറ്റവും വലിയ വേദിയിൽ എന്തുകൊണ്ടാണ് താൻ മികച്ചതെന്ന് തെളിയിക്കുന്നത് അദ്ദേഹം തുടരുകയാണ്” ക്ലാർക്ക് പറഞ്ഞു.

വിരാട് കോഹ്ലി, ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ റൺ സ്‌കോറർ

ശിഖർ ധവാനെ മറികടന്ന് ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായി വിരാട് കോഹ്ലി മാറി. ദുബായിൽ 2025 ചാമ്പ്യൻസ് ട്രോഫിയുടെ സെമിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 84 റൺസ് നേടിയതിന് ശേഷമാണ് കോലി ഈ നാഴികക്കല്ല് നേടിയത്.

ഇന്നത്തെ ഇന്നിംഗ്സോടെ കോഹ്‌ലി 746 റൺസിൽ എത്തി. ധവാൻ്റെ 701 റൺസിൻ്റെ ചാമ്പ്യൻസ് ട്രോഫി റെക്കോർഡ് മറികടന്നു. ഐസിസി ടൂർണമെൻ്റുകളിലെ കോഹ്ലിയുടെ സ്ഥിരത ടീമിന് നിർണായകമാണെന്ന് ഒരിക്കൽ കൂടി കോഹ്ലി ഇന്ന് തെളിയിച്ചു.

ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച അഞ്ച് റൺസ് നേടിയവരുടെ പട്ടിക ഇതാ:

746 – Virat Kohli (82.89 avg)

701 – Shikhar Dhawan (77.89 avg)

665 – Sourav Ganguly (73.89 avg)

627 – Rahul Dravid (48.23 avg)

585 – Rohit Sharma (45 avg)

ഐസിസി റാങ്കിംഗിൽ വിരാട് കോഹ്‌ലി ആദ്യ അഞ്ചിൽ, ശുഭ്മാൻ ഗിൽ ഒന്നാമത് തുടരുന്നു

2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ നേടിയ സെഞ്ച്വറിക്ക് ശേഷം വിരാട് കോഹ്‌ലി ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ആദ്യ അഞ്ചിലേക്ക് തിരിച്ചെത്തി. ടൂർണമെന്റിന് മുമ്പ് ആറാം സ്ഥാനത്തായിരുന്ന കോഹ്‌ലി 111 പന്തിൽ നിന്ന് 100 റൺസ് നേടി ദുബായിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഡാരിൽ മിച്ചലിനെ മറികടന്നാണ് അദ്ദേഹം അഞ്ചാം സ്ഥാനത്ത് എത്തിയത്.

ശുഭ്മാൻ ഗിൽ റാങ്കിംഗിൽ ആധിപത്യം തുടരുന്നുണ്ട്. . 817 റേറ്റിംഗ് പോയിന്റുമായി ഗിൽ ഇപ്പോൾ രണ്ടാം സ്ഥാനത്ത് തുടരുന്ന ബാബറിനേക്കാൾ 47 പോയിന്റ് മുന്നിലാണ്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ 757 പോയിന്റുമായി മൂന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ ഹെൻറിച്ച് ക്ലാസൻ 743 പോയിന്റുമായി നാലാം സ്ഥാനത്തുമാണ്.

ആദ്യ പത്തിൽ ഇന്ത്യയ്ക്ക് ഇപ്പോൾ നാല് കളിക്കാരുണ്ട്, ശ്രേയസ് അയ്യർ ഒമ്പതാം സ്ഥാനത്തുണ്ട്.

വിരാട് കോഹ്‌ലി താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഏകദിന കളിക്കാരൻ – റിക്കി പോണ്ടിംഗ്

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് വിരാട് കോഹ്‌ലിയെ പ്രശംസിച്ചു, ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച 50 ഓവർ കളിക്കാരൻ ആണ് കോഹ്ലി എന്നാണ് പോണ്ടിംഗ് കോഹ്ലിയ്ർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഐസിസി റിവ്യൂ പോഡ്‌കാസ്റ്റിൽ സംസാരിക്കവെ, ഏകദിനത്തിൽ എക്കാലത്തെയും മികച്ച റൺ സ്കോററാകാൻ കോഹ്‌ലിക്ക് ആകുമെന്ന് പോണ്ടിംഗ് വിശ്വാസം പ്രകടിപ്പിച്ചു.

“വിരാട് ഇപ്പോൾ എന്നെ മറികടന്നു, അദ്ദേഹത്തിന് മുന്നിൽ ഇനി രണ്ട് പേർ മാത്രമേയുള്ളൂ, എക്കാലത്തെയും മികച്ച റൺ സ്കോററായി ഓർമ്മിക്കപ്പെടാനുള്ള ഏറ്റവും നല്ല അവസരം അദ്ദേഹത്തിനുണ്ട്.”

സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടക്കാൻ കോഹ്‌ലിക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്ന് പോണ്ടിംഗ് സമ്മതിച്ചു, പക്ഷേ അദ്ദേഹത്തിന്റെ സ്ഥിരതയെയും ഫിറ്റ്‌നസിനെയും പോണ്ടിംഗ് അഭിനന്ദിച്ചു. “ഇത്രയും കാലം വിരാട് ഒന്നാം സ്ഥാനത്താണ്, എന്നിട്ടും അദ്ദേഹം ഇപ്പോഴും സച്ചിനെക്കാൾ 4,000 റൺസ് പിന്നിലാണ്. അത് സച്ചിൻ എത്ര മികച്ചവനാണെന്നും കളിയിലെ അദ്ദേഹത്തിന്റെ ലോഞ്ചിവിറ്റിയെയും കാണിക്കുന്നു.”

കോഹ്ലി ആണ് ‘കിംഗ്’ എന്ന് വിളിക്കപ്പെടാൻ അർഹൻ, ബാബർ അസം അല്ല: മുഹമ്മദ് ഹഫീസ്

ഇന്നലെ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടി കോഹ്ലി ആണ് യഥാർത്ഥ കിംഗ് എന്ന് മുൻ പാകിസ്താൻ ക്യാപ്റ്റൻ ഹഫീസ്. ബാബർ അസം അല്ല, വിരാട് കോഹ്‌ലിയാണ് “കിംഗ്” എന്ന പദവി അർഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

“വിരാട് വലിയ സ്റ്റേജിൽ പ്രകടനം നടത്തുന്ന താരമാണ്. അദ്ദേഹം വലിയ അവസരങ്ങൾക്ക് ആയി കാത്തിരിക്കുകയും അത്തരം സ്റ്റേജുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്നു. ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുമ്പോഴെല്ലാം, വിരാട് കോഹ്‌ലി ആ അവസരങ്ങൾക്കായി കാത്തിരിക്കുന്നു. അദ്ദേഹം ഒരു പോസിറ്റീവ് മാനസികാവസ്ഥ നിലനിർത്തുന്നു, ‘ഞാൻ ഇന്ത്യയ്ക്കായി ഈ മത്സരം ജയിപ്പിക്കും’ എന്ന് അദ്ദേഹം കരുതുന്നു. അദ്ദേഹം കളിക്കുക മാത്രമല്ല, എന്റെ രാജ്യത്തിനായി മത്സരം ജയിപ്പിക്കുകയും ചെയ്യും. അതുകൊണ്ടാണ് അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ ആയി നിൽക്കുന്നത്.” ഹഫീസ് പറഞ്ഞു.

“യഥാർത്ഥത്തിൽ, കിംഗ് എന്ന് വിളിക്കപ്പെടാൻ അർഹതയുള്ള ഒരാൾ ഉണ്ടെങ്കുൽ, അത് വിരാട് കോഹ്‌ലിയാണ്, ബാബർ അസമല്ല. അദ്ദേഹത്തിന്റെ പ്രകടനം നോക്കൂ. പിആർ ഉപയോഗിച്ച് കിംഗ് ആവുകയല്ല അദ്ദേഹം, ലോകമെമ്പാടും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.” ഹഫീസ് കൂട്ടിച്ചേർത്തു.

Exit mobile version