പാകിസ്താൻ തോറ്റതിൽ സങ്കടം, എന്നാൽ കോഹ്ലിയുടെ ഇന്നിംഗ്സിൽ സന്തോഷം – അക്തർ

ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരെ വിരാട് കോഹ്‌ലി നേടിയ സെഞ്ച്വറിയെ പ്രശംസിച്ച് ശേഷം മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷോയിബ് അക്തർ. 111 പന്തിൽ ഏഴ് ഫോറുകൾ ഉൾപ്പെടെ 100 റൺസ് നേടിയ കോഹ്‌ലിയുടെ പുറത്താകാതെയുള്ള പ്രകടനം 42.3 ഓവറിൽ 242 റൺസ് പിന്തുടരാൻ ഇന്ത്യയെ സഹായിച്ചു.

പാകിസ്ഥാൻ തോറ്റെങ്കിലും, ഐസിസി ടൂർണമെന്റുകളിൽ പ്രത്യേകിച്ച് പാകിസ്താൻ ടീമിനെതിരെയുള്ള കോഹ്‌ലിയുടെ ശ്രദ്ധേയമായ സ്ഥിരതയെ അക്തർ പ്രശംസിച്ചു.

“വിരാട് കോഹ്‌ലിയോട് പാകിസ്ഥാനെതിരെ കളിക്കാൻ പോകുന്നുവെന്ന് പറഞ്ഞാൽ, അദ്ദേഹം പൂർണ്ണമായും തയ്യാറായി വന്ന് ഒരു സെഞ്ച്വറി നേടും. അദ്ദേഹത്തിനെ അഭിനന്ദിക്കുന്നു, അദ്ദേഹം ഒരു സൂപ്പർസ്റ്റാറിനെപ്പോലെയാണ്, അദ്ദേഹം ഒരു വൈറ്റ് ബോൾ റൺ ചേസറാണ്, ആധുനിക കാലത്തെ ഒരു മികച്ച കളിക്കാരനാണ്. അതിൽ യാതൊരു സംശയവുമില്ല.” ഷോയിബ് അക്തർ എക്‌സിലെ ഒരു വീഡിയോയിൽ പറഞ്ഞു.

“കോഹ്ലി 100 സെഞ്ച്വറികളിൽ എത്തും ർന്ന് ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നു. ഇന്നത്തെ കുറ്റമറ്റ ഇന്നിംഗ്‌സിന് അദ്ദേഹം എല്ലാ പ്രശംസയും അർഹിക്കുന്നു,” അക്തർ ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

കോഹ്ലി ഇനിയും 10-15 സെഞ്ച്വറികൾ കൂടി നേടും – സിദ്ധു

രണ്ട് മൂന്ന് വർഷം കൂടി കളിക്കളത്തിൽ തുടരാൻ കോഹ്ലിക്ക് ആകും എന്ന് മുൻ ഇന്ത്യൻ താരം നവ്ജോത് സിംഗ് സിദ്ധു. 10 മുതൽ 15 വരെ സെഞ്ച്വറികൾ കൂടി നേടാനും വിരാട് കോഹ്‌ലിക്ക് ആകും എന്ന് നവ്ജോത് സിംഗ് സിദ്ധു പറഞ്ഞു. ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരെ കോഹ്‌ലി നേടിയ മാച്ച് വിന്നിംഗ് സെഞ്ച്വറിക്ക് ശേഷം സംസാരിക്കുക ആയിരുന്നു മുൻ ഇന്ത്യൻ താരം.

കോഹ്‌ലിയുടെ പ്രകടനം അദ്ദേഹം വിരമിക്കലിന് വളരെ അകലെയാണെന്ന് തെളിയിക്കുന്നുവെന്ന് സിദ്ധു പറയുന്നു. “ഈ സെഞ്ച്വറിക്ക് ശേഷം, എനിക്ക് ബോധ്യത്തോടെ പറയാൻ കഴിയും – അടുത്ത രണ്ടോ മൂന്നോ വർഷത്തേക്ക് അദ്ദേഹം കളിക്കും, കൂടാതെ 10 അല്ലെങ്കിൽ 15 സെഞ്ച്വറികൾ കൂടി നേടുൻ.” സിദ്ധു ഉറപ്പിച്ചു പറഞ്ഞു.

“എല്ലാവരും തന്നെ സംശയിച്ചപ്പോൾ, അദ്ദേഹം ഉറച്ചുനിന്നു. ആ സ്ഥിരോത്സാഹമാണ് അദ്ദേഹത്തെ യുവ ക്രിക്കറ്റ് കളിക്കാർക്ക് ഒരു മാതൃകയാക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

നിർണായക മത്സരത്തിൽ ടീമിനെ സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് – വിരാട് കോഹ്ലി

ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനെതിരെ നിർണായക വിജയത്തിലേക്ക് നയിച്ച വിരാട് കോഹ്‌ലി തന്റെ പ്രകടനത്തിൽ സന്തോഷം പ്രകടിപ്പിച്ചു. ഇന്ന് അപരാജിത സെഞ്ച്വറി നേടിയ കോഹ്ലി പ്ലയർ ഓഫ് ദി മാച്ചും ആയി. അദ്ദേഹത്തിന്റെ 51-ാം ഏകദിന സെഞ്ച്വറി ആയിരുന്നു ഇത്.

“ഒരു പ്രധാന മത്സരത്തിൽ ഈ രീതിയിൽ ബാറ്റ് ചെയ്യുന്നതും ടീമിനെ സെമി യോഗ്യത നേടാൻ സഹായിക്കുന്നതും നല്ലതാണ്. സ്പിന്നർമാർക്കെതിരെ മധ്യ ഓവറുകൾ റിസ്‌ക് എടുക്കാതെ കളിക്കുക എന്നതായിരുന്നു ഇന്ന് പ്രധാനം.” കോഹ്ലി പറഞ്ഞു.

“എന്റെ എകദിന ശൈലിക്ക് അനുയോജ്യമായ മത്സരമായിരുന്നു ഇത്. പാകിസ്ഥാനുടേത് പോലുള്ള ഗുണനിലവാരമുള്ള ബൗളിംഗ് ആക്രമണത്തിനെതിരെ ഒരോ പന്തിലും പൂർണ്ണ ശ്രദ്ധ കൊടുക്കേണ്ടതുണ്ടായിരുന്നു.” കോഹ്ലി കൂട്ടിച്ചേർത്തു.

കിംഗ് കോഹ്ലി 14000 റൺസ് കടന്നു!! അതും റെക്കോർഡ് വേഗത്തിൽ

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 14,000 റൺസ് തികയ്ക്കുന്ന ബാറ്റ്‌സ്മാനായി വിരാട് കോഹ്‌ലി തന്റെ ഇതിഹാസ കരിയറിൽ മറ്റൊരു ശ്രദ്ധേയമായ നേട്ടം കൂടി ചേർത്തു. പാകിസ്ഥാനെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിലാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്. വെറും 287 ഇന്നിംഗ്‌സുകളിൽ നിന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. മുൻ റെക്കോർഡ് ഉടമയായ സച്ചിൻ ടെണ്ടുൽക്കറിനെക്കാൽ (350 ഇന്നിംഗ്‌സ്) 63 ഇന്നിങ്സ് കുറവേ കോഹ്ലിക്ക് വേണ്ടി വന്നുള്ളൂ.

കുമാർ സംഗക്കാര (378 ഇന്നിംഗ്‌സ്) ആണ് 14000 റൺസ് കടന്ന മറ്റൊരു ബാറ്റർ‌. കോഹ്‌ലിക്ക് ഈ നാഴികക്കല്ല് എത്താൻ വെറും 16 റൺസ് മാത്രമേ ഇന്ന് ആവശ്യമുണ്ടായിരുന്നുള്ളൂ. ഹാരിസ് റൗഫിന്റെ പന്തിൽ ബൗണ്ടറി നേടിയാണ് അദ്ദേഹം ആ നാഴികക്കല്ലിൽ എത്തിയത്.

ഫീൽഡിംഗിൽ അസറുദ്ദീന്റെ റെക്കോർഡ് മറികടന്ന് വിരാട് കോഹ്ലി

ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും വിജയകരമായ ഫീൽഡറായി വിരാട് കോഹ്ലി ചരിത്രത്തിൽ ഇടം നേടി. ഇന്ന് ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ, കോഹ്‌ലി തന്റെ 157-ാം ക്യാച്ച് പൂർത്തിയാക്കി, ഇതോടെ ഇന്ത്യയ്ക്കായി ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ ക്യാച്ച് എന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ (156 ക്യാച്ചുകൾ) റെക്കോർഡ് കോഹ്ലി മറികടന്നു.

ഈ നേട്ടത്തോടെ, ഏകദിനത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയവരുടെ പട്ടികയിൽ കോഹ്‌ലി ഇപ്പോൾ മൂന്നാം സ്ഥാനത്താണ്, ശ്രീലങ്കയുടെ മഹേല ജയവർധന (218), ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗ് (160) എന്നിവർക്ക് മാത്രം പിന്നിലാണ് കോഹ്ലി ഇപ്പോൾ.

Most catches for India in ODIs

𝟭𝟱8* – 𝗩𝗶𝗿𝗮𝘁 𝗞𝗼𝗵𝗹𝗶
156 – Mohammad Azharuddin
140 – Sachin Tendulkar
126 – Rahul Dravid
102 – Suresh Raina

കോഹ്ലി രോഹിത് ശർമ്മയെ കണ്ടു പഠിക്കണം എന്ന് കുംബ്ലെ

വിരാട് കോഹ്ലി ഫോമിലേക്ക് മടങ്ങി വരാൻ രോഹിത് ശർമ്മയെ മാതൃകയാക്കണം എന്ന് അനിൽ കുംബ്ലെ. ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ 38 പന്തിൽ നിന്ന് 22 റൺസ് മാത്രം നേടിയ കോഹ്‌ലി, റൺസിനായി സമീപകാലത്ത് കഷ്ടപ്പെടുകയാണ്, കഴിഞ്ഞ ആറ് ഏകദിനങ്ങളിൽ നിന്ന് 22.83 ശരാശരിയിൽ 137 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്.

“കോഹ്ലി അൽപ്പം കഠിനമായി ശ്രമിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിൽ നിന്ന് നിങ്ങൾക്ക് അത് കാണാൻ കഴിയും. അദ്ദേഹം ഫോമിനെ കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടതില്ല. രോഹിത് ശർമ്മയെ നോക്കൂ. അദ്ദേഹം വരുന്നു, സ്വാതന്ത്രത്തോടെ കളിക്കുന്നു.” കുംബ്ലെ പറഞ്ഞു.

“ധാരാളം ബാറ്റിംഗ് ഉള്ളതിനാൽ ആ സ്വാതന്ത്ര്യമുണ്ട്, എല്ലാവരും മികച്ച ഫോമിലാണ്. അതുപോലെ വിരാടിനും കളിക്കാം. അദ്ദേഹം മറ്റൊന്നിനെക്കുറിച്ചും ആലോചിച്ച് വിഷമിക്കേണ്ടതില്ല,” കുംബ്ലെ ESPNCricinfo-യിൽ പറഞ്ഞു.

കോഹ്‌ലി സ്വയം സമ്മർദ്ദം ചെലുത്തുന്നത് ഒഴിവാക്കണമെന്നും പകരം സ്വതന്ത്രമായി കളിക്കണമെന്നും കുംബ്ലെ ആവർത്തിച്ചു, അതാണ് അദ്ദേഹത്തിന്റെ മുൻകാലം സഹായകരമായത്. അതിലേക്ക് അദ്ദേഹം തിരിച്ചു പോകണം. കുംബ്ലെ പറഞ്ഞു. .

ശുഭ്മൻ ഗിൽ അടുത്ത വിരാട് കോഹ്‌ലി ആണെന്ന് ഹഫീസ്

പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ മുഹമ്മദ് ഹഫീസ് ശുഭ്മൻ ഗില്ലിനെ പ്രശംസിച്ചു. ഗില്ലിനെ “അടുത്ത വിരാട് കോഹ്‌ലി” ആണെന്ന് ഹഫീസ് വിളിച്ചു. കോഹ്‌ലിയുടെ ലെഗസി ഗിൽ മുന്നോട്ട് കൊണ്ടുപോകുകയാണെന്നും ഹഫീസ് പറഞ്ഞു. ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആറ് വിക്കറ്റ് വിജയത്തിൽ ഗിൽ നിർണായക പങ്ക് വഹിച്ചിരുന്നു. അദ്ദേഹം വെല്ലുവിളി നിറഞ്ഞ ദുബായ് പിച്ചിൽ 129 പന്തിൽ നിന്ന് 101 റൺസ് നേടി.

“കഴിഞ്ഞ മൂന്ന് വർഷമായി, ശുഭ്മാൻ ഗിൽ ഈ ഇന്ത്യൻ ടീമിലേക്ക് വന്നതിനുശേഷം, അദ്ദേഹം അടുത്ത വിരാട് കോഹ്ലി ആകാൻ ശ്രമിക്കുകയാണ്. ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹം ശ്രമിക്കുന്നു,” ഹഫീസ് പറഞ്ഞു.

സ്വാഭാവികമായും ആക്രമിച്ച് കളിക്കുന്ന ഗിൽ, സാഹചര്യങ്ങൾക്കനുസരിച്ച് തന്റെ സമീപനം ഇന്നലെ മാറ്റി എന്നും ഹഫീസ് പറഞ്ഞു. 25 വയസ്സുള്ളപ്പോൾ തന്നെ തന്റെ പക്വത ഗിൽ തെളിയിച്ചുവെന്നും ഹഫീസ് അഭിപ്രായപ്പെട്ടു.

ചാമ്പ്യൻസ് ട്രോഫി കോഹ്‌ലി, രോഹിത് ശർമ്മ, ജഡേജ എന്നിവരുടെ അവസാന ഐസിസി ടൂർണമെന്റാകും – ആകാശ് ചോപ്ര

ചാമ്പ്യൻസ് ട്രോഫി വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ എന്നിവരുടെ അവസാന ഐസിസി ടൂർണമെന്റായിരിക്കുമെന്ന് ആകാശ് ചോപ്ര‌. 2027 ലെ ഏകദിന ലോകകപ്പ് വരെ അവർ കളിക്കില്ല എന്ന് ആകാശ് ചോപ്ര പറയുന്നു.

“ഞാൻ വളരെ ഹൃദയഭാരത്തോടെയാണ് പറയുന്നത്… ഇവർ മൂവരും ഇനി ഒരു ഐ സി സി ടൂർണമെന്റ് കളിക്കാൻ സാധ്യതയില്ല. ചാമ്പ്യൻസ് ട്രോഫി നടക്കാൻ പോകുന്നു, അതിനുശേഷം, ഈ വർഷം മറ്റൊരു ഐസിസി ടൂർണമെന്റ് ഉണ്ടാകും, അത് WTC (ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്) ഫൈനൽ ആണ്, ഞങ്ങൾ അവിടെ എത്തിയിട്ടില്ല. അതിനാൽ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ എന്നിവരിൽ ആരും ആ മത്സരത്തിൽ പങ്കെടുക്കില്ല,” ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“അതിനുശേഷം, അടുത്ത വർഷത്തെ ഐസിസി ഇവന്റ് ടി20 ലോകകപ്പാണ്, പക്ഷേ മൂവരും ആ ഫോർമാറ്റിൽ നിന്ന് വിരമിച്ചു. അതിനാൽ മൂവരും അവിടെ കളിക്കില്ല. 2027 ൽ ഏകദിന ലോകകപ്പ് ആയിരിക്കും, അത് അൽപ്പം അകലെയാണ്. 2027 ആകുമ്പോഴേക്കും ലോകം വളരെ വ്യത്യസ്തമായിരിക്കും. ഇത് അവരുടെ അവസാന ടൂർണമെന്റ് ആയിരിക്കും എന്ന് കരുതുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആകും വിരാട് കോഹ്ലി ആർ‌സി‌ബി ക്യാപ്റ്റൻസി നിരസിച്ചത് എന്ന് ശ്രീകാന്ത്

വരാനിരിക്കുന്ന ഐ‌പി‌എൽ സീസണിൽ ബാറ്റിംഗിന് മുൻഗണന നൽകാൻ ആകും വിരാട് കോഹ്ലി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ‌സി‌ബി) ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നതിൽ നിന്ന് പിന്മാറുമായിട്ടുണ്ടാകാമെന്ന് ക്രിസ് ശ്രീകാന്ത്. രജത് പട്ടീദാറിനെ പുതിയ ക്യാപ്റ്റനായി നിയമിക്കാനുള്ള ആർ‌സി‌ബിയുടെ തീരുമാനത്തെ ശ്രീകാന്ത് പ്രശംസിച്ചു.

“വിരാട് ക്യാപ്റ്റൻസി വേണ്ടെന്ന് പറഞ്ഞതാണ് എന്ന് ഞാൻ കരുതുന്നു. ‘എനിക്ക് ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കണം’ എന്ന് അദ്ദേഹം പറഞ്ഞു കാണും. ഇതെല്ലാം വിരാട് കോഹ്‌ലിയുമായി കൂടിയാലോചിച്ചിട്ടായിരിക്കണം സംഭവിച്ചതെന്ന് ഞാൻ കരുതുന്നു,” ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

2007-ൽ എം.എസ്. ധോണിയെ നിയമിച്ചതുപോലെ, വലിയ പ്രതീക്ഷകളില്ലാത്തത് പട്ടീദാറിന് ഗുണം ചെയ്യും എന്ന് ശ്രീകാന്ത് പറഞ്ഞു. പട്ടീദാറിന് കോഹ്‌ലി ഒരു വഴികാട്ടിയായി ഒപ്പം ഉണ്ടാകും എന്നും ശ്രീകാന്ത് പറഞ്ഞു.

കോഹ്ലി അല്ല!! രജത് പടിദാർ ആർസിബിയുടെ പുതിയ ക്യാപ്റ്റൻ!

ആർ സി ബി അവരുടെ പുതിയ ക്യാപ്റ്റൻ ആയി രജത് പടിദാറിനെ പ്രഖ്യാപിച്ചു. ഫാഫ് ഡു പ്ലെസിസിനെ റിലീസ് ചെയ്തതോടെ ആരാകും ആർ സി ബിയുടെ അടുത്ത ക്യാപ്റ്റൻ എന്ന് ഏവരും ഉറ്റു നോക്കുക ആയിരുന്നു‌. വിരാട് കോഹ്ലി ക്യാപ്റ്റൻ ആയി തിരിച്ചുവരുമോ എന്നുള്ള ചർച്ചകൾ അവസാനിപ്പിച്ചാണ് പടിദാറിനെ നിയമിച്ചുള്ള പ്രഖ്യാപനം വരുന്നത്.

മധ്യപ്രദേശിനെ സയ്യിദ് മുഷ്താഖ് അലി ടി 20 ട്രോഫി 2024 ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റൻ ആണ് രജത്. ആർ‌സി‌ബിക്കായി അവസാന സീസണുകളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവക്കുന്ന, രജത് പട്ടീദർ ആർ സി ബിക്ക് അവരുടെ ആദ്യ ഐ പി എൽ കിരീടം കൊണ്ടു തരും എന്ന് ആരാധാകർ പ്രതീക്ഷ വെക്കുന്നു.

.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ വിരാട് കോഹ്ലി തിരിച്ചെത്തും

ഫെബ്രുവരി 9 ന് കട്ടക്കിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ വിരാട് കോഹ്ലി കളിക്കുമെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ സ്ഥിരീകരിച്ചു. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് നാഗ്പൂരിൽ നടന്ന ആദ്യ ഏകദിനത്തിൽ കോഹ്‌ലിക്ക് കളിക്കാൻ കഴിഞ്ഞില്ല, യശസ്വി ജയ്‌സ്വാളിന് പകരം ടീമിൽ ഇടം ലഭിച്ചു.

കഴിഞ്ഞ ദിവസത്തെ പരിശീലന സെഷനിൽ സുഖമായിരുന്നിട്ടും മത്സരത്തിന്റെ രാവിലെ കോഹ്‌ലിയുടെ കാൽമുട്ടിൽ വീക്കം അനുഭവപ്പെട്ടതായി ഗിൽ വെളിപ്പെടുത്തി. എന്നിരുന്നാലും, വിഷമിക്കേണ്ട കാര്യമില്ലെന്നും അടുത്ത മത്സരത്തിന് കോഹ്‌ലി ലഭ്യമാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

നാഗ്പൂരിൽ ഇന്ന് ഇന്ത്യ നാല് വിക്കറ്റ് വിജയം നേടി, ഗിൽ മൂന്നാം സ്ഥാനത്ത് ഇറങ്ങി 95 പന്തിൽ നിന്ന് നിർണായക 87 റൺസ് നേടി വിജയശില്പിയായി.

ചാമ്പ്യൻസ് ട്രോഫിയിൽ കോഹ്ലി തന്റെ ബാറ്റിംഗ് ശൈലി മാറ്റേണ്ടതില്ല – അശ്വിൻ

വരാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ വിരാട് കോഹ്‌ലി തന്റെ സമീപനത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് രവിചന്ദ്രൻ അശ്വിൻ. 2023 ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പിൽ ബാറ്റു കൊണ്ട് പ്രധാന പങ്കുവഹിച്ച കോഹ്‌ലി 50 ഓവർ ഫോർമാറ്റിൽ തന്റെ ശൈലിയിൽ ഉറച്ചുനിൽക്കണമെന്ന് വെറ്ററൻ സ്പിന്നർ അശ്വിൻ പറഞ്ഞു.

“വിരാട് തന്റെ ശക്തിക്കനുസരിച്ച് കളിക്കണം, ഫോം വീണ്ടെടുത്താൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അദ്ദേഹത്തെക്കാൾ കരുത്തനായ താരം വേറെയില്ല. അദ്ദേഹം തന്റെ കളി മാറ്റേണ്ടതില്ല. സത്യം പറഞ്ഞാൽ, ഏകദിനങ്ങളിൽ എന്തിനാണ് തിടുക്കം?” അശ്വിൻ ചോദിച്ചു.

Exit mobile version