അൽ നസർ വിട്ട അബൂബക്കർ ഇനി തുർക്കിയിൽ

കാമറൂണിയൻ ഫുട്‌ബോൾ താരം വിൻസെന്റ് അബൂബക്കർ വീണ്ടും ബെസിക്താസിൽ. അബൂബക്കർ മുമ്പ് 2016-2017, 2020-2021 സീസണുകളിലും ബെസിക്താസിനായി കളിച്ചിട്ടുണ്ട്. ഈ സമയത്ത് 67 മത്സരങ്ങളിൽ നിന്ന് 35 ഗോളുകളും ഒമ്പത് അസിസ്റ്റുകളും താരൻ ക്ലബ്ബിനായി നേടിരുന്നു.

ഡച്ച് താരം വൗട്ട് വെഗോർസ്റ്റ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയതിന് പിന്നാലെയാണ് അബൂബക്കറിനെ ടീമിലേക്ക് തിരികെ കൊണ്ടുവരാൻ ബെസികസ് തീരുമാനിച്ചത്. റൊണാൾഡോയെ സൈൻ ചെയ്തതോടെ വിദേശ താരങ്ങൾ അധികമായതാണ് അൽ നാസർ അബൂബക്കറിന്റെ കരാർ അവസാനിപ്പിക്കാൻ കാരണം.

2016-17 ക്ലബിൽ എത്തുമ്പോൾ അബൂബക്കർ പോർട്ടോയിൽ നിന്ന് ലോണിൽ ആയിരുന്നു തുർക്കിയിലേക്ക് ഗോളുകളും നാല് അസിസ്റ്റുകളും നേടി. ടീമിന്റെ 15-ാമത് ചാമ്പ്യൻഷിപ്പ് വിജയത്തിൽ അദ്ദേഹം കാര്യമായ സംഭാവന നൽകി
2020-2021 സീസണിൽ ആയിരുന്നു ബെസിക്റ്റാസിലേക്കുള്ള ആദ്യ മടങ്ങിവരവ്. അന്ന് 26 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടുകയും അഞ്ച് അസിസ്റ്റുകൾ നൽകുകയും ചെയ്തു.

2018ൽ മുസ, ഇന്ന് അബൂബക്കാർ.. ഇവരാരും കേരളത്തിൽ വന്ന് സെവൻസ് കളിച്ചിട്ടില്ല

2018ൽ നൈജീരിയയുടെ മൂസ ഇരട്ട ഗോളുകൾ അടിച്ച് തിളങ്ങിയതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങൾ പരന്ന ഒരു വാദമായിരുന്നു ആ മൂസ പണ്ട് അൽ മദീനക്കായി കേരളത്തിൽ സെവൻസ് കളിച്ച താരമാണെന്ന്. അന്ന് ഏറെ പ്രചാരണം കിട്ടിയ ആ വാർത്ത അവസാനം അൽ മദീന ക്ലബ് തന്നെ ഔദ്യോഗിക പ്രസ്താവന നടത്തിയതോടെ ആണ് അവസാനിച്ചത്. ഇന്ന് ഇതേ തരത്തിലുള്ള വേറെ ഒരു അഭ്യൂഹം ഉയരുകയാണ്.

ഇന്നലെ ബ്രസീലിനെ തോൽപ്പിച്ച ഗോൾ നേടിയ കാമറൂൺ ക്യാപ്റ്റൻ അബൂബക്കാർ പണ്ട് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് വേണ്ടി സെവൻസ് കളിച്ചതാണ് എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത. ആരോ ബ്രസീലിനെ ട്രോൾ ചെയ്യാൻ വേണ്ടി ഇറക്കിയ ഈ വാർത്ത പിന്നെ യഥാർത്ഥ കഥ പോലെ പ്രചരിക്കാൻ തുടങ്ങി. മികച്ച ക്ലബുകളുടെ ഭാഗമായി തന്റെ പ്രൊഫഷണൽ കരിയർ കൊണ്ടു പോയ അബൂബക്കർ സെവൻസ് കളിക്കാൻ എത്തി എന്നത് വ്യാജമാണ് എന്ന് ആർക്കും വിക്കിപീഡിയ നോക്കിയാൽ മനസ്സിലാവുന്ന കാര്യമായിട്ടും ഈ വാർത്ത പടർന്നു.

എന്നാൽ ഇപ്പോൾ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ക്ലബ് തന്നെ ഈ വാർത്തകൾ വ്യാജമാണെന്നും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയല്ല എന്നും ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുകയാണ്‌.

സിദാനിന് ശേഷം ലോകകപ്പിൽ ഒരു മത്സരത്തിൽ ഗോളും ചുവപ്പ് കാർഡും നേടുന്ന ആദ്യ താരമായി അബൂബക്കാർ

2006 ലോകകപ്പ് ഫൈനലിൽ സാക്ഷാൽ സിനദിൻ സിദാനിന് ശേഷം ഒരു ലോകകപ്പ് മത്സരത്തിൽ ഗോൾ നേടിയ ശേഷം ചുവപ്പ് കാർഡ് നേടുന്ന ആദ്യ താരമായി കാമറൂണിന്റെ വിൻസെന്റ് അബൂബക്കാർ. 2006 ലോകകപ്പ് ഫൈനലിൽ ഇറ്റലിക്ക് എതിരെ പെനാൽട്ടി ഗോൾ നേടിയ സിദാൻ മറ്ററാസിയെ തല കൊണ്ട് ഇടിച്ചു ചുവപ്പ് കാർഡ് മേടിക്കുക ആയിരുന്നു.

ഇന്നലെ കാമറൂണിന് ആയി ബ്രസീലിനു എതിരെ അവസാന നിമിഷങ്ങളിൽ ഇഞ്ച്വറി സമയത്ത് ഗോൾ നേടിയ അബൂബക്കാർ ജെഴ്‌സി ഊരി ഗോൾ ആഘോഷിച്ചതിനു രണ്ടാം മഞ്ഞ കാർഡ് കാണുക ആയിരുന്നു. അതിനകം മഞ്ഞ കാർഡ് കണ്ട അബൂബക്കാർ ചുവപ്പ് കാർഡ് കിട്ടും എന്ന് അറിഞ്ഞിട്ടും വിജയ ഗോൾ നേടിയ ശേഷം ആഘോഷം നടത്തുക ആയിരുന്നു.

Exit mobile version