ജീവൻമരണ പോരാട്ടം ജയിച്ചു ലോകകപ്പ് പ്ലെ ഓഫ് യോഗ്യത നേടി ഉക്രൈൻ

ഗ്രൂപ്പ് ഡിയിലെ ജീവൻമരണ പോരാട്ടം ജയിച്ചു ലോകകപ്പ് പ്ലെ ഓഫ് യോഗ്യത നേടി ഉക്രൈൻ. 7 പോയിന്റ് വീതം ഉണ്ടായിരുന്ന ഉക്രൈൻ, ഐസ്ലാന്റ് പോരാട്ടം പ്ലെ ഓഫ് സ്പോട്ടിനുള്ള ഇരു ടീമുകളുടെയും ജീവൻമരണ പോരാട്ടം തന്നെ ആയിരുന്നു. ഐസ്ലാന്റിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ഉക്രൈൻ മറികടന്നത്. ഇരു ടീമുകളും പൊരുതി കളിച്ച മത്സരത്തിൽ നേരിയ മുൻതൂക്കം ഉക്രൈനു ആയിരുന്നു. ഗോൾ രഹിതമായിരുന്നു ആദ്യ പകുതി.

നിരന്തരം ഐസ്ലാന്റ് ഗോൾ കീപ്പറെ അവസാന നിമിഷങ്ങളിൽ ഉക്രൈൻ പരീക്ഷിച്ചെങ്കിലും ഐസ്ലാന്റ് ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു. 83 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരം ഹെഡർ ഗോൾ ആക്കി മാറ്റിയ അലക്‌സാണ്ടർ സുബ്കോവ് ഉക്രൈനു നിർണായക മുൻതൂക്കം നൽകി. തുടർന്ന് സമനിലക്ക് ആയി ഐസ്ലാന്റ് നിരന്തരം മുന്നേറ്റം നടത്തി. ഇതിനിടയിൽ 93 മത്തെ മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ നിന്നു ലഭിച്ച അവസരം ഗോൾ ആക്കി മാറ്റിയ ഒലസ്കി ഉക്രൈൻ ജയം ഉറപ്പിക്കുക ആയിരുന്നു. താരത്തിന്റെ ഷോട്ട് ഐസ്ലാന്റ് പ്രതിരോധ താരത്തിന്റെ കാലിൽ തട്ടി ഗോൾ ആവുക ആയിരുന്നു.

യൂറോ കപ്പ്; സ്ലൊവാക്യക്ക് എതിരെ ഉക്രൈന്റെ ഉഗ്രൻ തിരിച്ചുവരവ്

യൂറോ കപ്പ് ഗ്രൂപ്പ് ഈയിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ഉക്രൈൻ സ്ലൊവാക്യയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഉക്രൈന്റെ വിജയം. ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു ഉക്രൈൻ വിജയിച്ചത്. ഉക്രൈന്റെ വിജയം ഗ്രൂപ്പ് ഇയെ ഒരു മരണ ഗ്രൂപ്പ് ആക്കി മാറ്റുകയാണ്.

ഇന്ന് മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ ഒരു ഹെഡ്ഡറിലൂടെ ഇവാൻ ശ്രാൻസ് ആണ് സ്ലൊവാക്യക്ക് ലീഡ് നൽകിയത്. ആദ്യ പകുതിയിൽ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും പതിയെ ഉക്രൈൻ കളിയിലേക്ക് തിരിച്ചുവന്നു. രണ്ടാം പകുതിയാകുമ്പോഴേക്കും ഉക്രൈന്റെ കയ്യിലായി കളി. അവർ തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. അവസാനം 54ആം മിനിട്ടിൽ സിഞ്ചങ്കോ നൽകിയ പാസിൽ നിന്ന് ഷർപ്പറങ്കോ ഉക്രൈന്റെ സമനില ഗോൾ നേടി.

ഇന്ന് വിജയം നിർബന്ധമായിരുന്ന ഉക്രൈൻ പിന്നെ വിജയഗോളിനായി ആഞ്ഞു ശ്രമിച്ചു. അവസാനം എൺപതാം മിനിറ്റിൽ ഒരു ലോങ് ബോളിൽ നിന്ന് അവർക്ക് അവസരം ലഭിച്ചു. ഷർപ്പറെങ്കോ നൽകിയ ഗംഭീര പാസ് അതിനേക്കാൾ ഗംഭീരമായ ഒരു ഫസ്റ്റ് ടച്ചിലൂടെ യാർമചുക്ക് വരുതിയിലാക്കി, തന്റെ രണ്ടാം ടച്ചിലൂടെ പന്ത് വലയിലേക്കും തിരിച്ചുവിട്ടു കൊണ്ട് ഉക്രൈനെ മുന്നിലെത്തിച്ചു.

ഈ വിജയത്തോടെ ഗ്രൂപ്പ് ഇയിൽ മൂന്ന് ടീമുകൾക്കും മൂന്നു പോയിന്റ് വീതമായി. നാളെ റൊമാനിയ ബെൽജിയത്തോട് പരാജയപ്പെടുകയാണെങ്കിൽ ഗ്രൂപ്പിലെ നാലു ടീമുകൾക്കും മൂന്നു പോയിന്റ് എന്ന അവസ്ഥയാകും.

രോമാഞ്ചം റൊമാനിയ!! സൂപ്പർ ഗോളുകളുമായി ഉക്രൈനെ തോൽപ്പിച്ചു

യൂറോ കപ്പ് ഗ്രൂപ്പ് ഇ പോരാട്ടത്തിൽ ഇന്ന് റൊമാനിയക്ക് ആവേശകരമായ വിജയം. ഉക്രൈനെ നേരിട്ട റൊമാനിയ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. റൊമാനിയ ഇന്ന് സ്കോർ ചെയ്ത മൂന്ന് ഗോളുകളിൽ 2 എണ്ണം അതി ഗംഭീരമായിരുന്നു.

മത്സരത്തിന്റെ 29ആം മിനുട്ടിൽ നികോളെ സ്റ്റാൻസിയുവിന്റെ വണ്ടർ ഗോളാണ് റൊമാനിയക്ക് ലീഡ് നൽകിയത്. താരത്തിന്റെ കേർളിംഗ് സ്ട്രൈക്ക് തൊടാൻ പോലും ഉക്രൈൻ കീപ്പർ ലുനിന് ആയില്ല. ആദ്യ പകുതി അവർ 1-0ന്റെ ലീഡിൽ അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ റസ്വിൻ മാരിനിലൂടെ റൊമാനിയ ലീഡ് ഇരട്ടിയാക്കി. ഇത്തവണയും ഒരു ലോംഗ് റേഞ്ചർ ആണ് ലുനിനെ കീഴ്പ്പെടുത്തിയത്‌. മികച്ച സ്ട്രൈക്ക് ആയിരുന്നു എങ്കിലും ലുനിന് സേവ് ചെയ്യാനാകുമായിരുന്ന ഡിസ്റ്റൻസിലായിരുന്നു ഈ ഷോട്ട്. പക്ഷെ റയലിന്റെ കീപ്പറിന്റെ ഷോട്ട് കൃത്യമായി ജഡ്ജ് ചെയ്യാൻ ആയില്ല.

57ആം മിനുട്ടിൽ ഡെനിസ് ഡ്രാഗസ് കൂടെ ഗോൾ നേടിയതോടെ റൊമാനിയയുടെ വിജയൻ ഉറപ്പായി. ഈ വിജയത്തോടെ റൊമാനിയ ഗ്രൂപ്പ് ഘട്ടം മൂന്ന് പോയിന്റുമായി ആരംഭിച്ചു. ഇനി ബെൽജിയവും സ്ലൊവാക്യയും ആണ് ഗ്രൂപിയിൽ ഉള്ള മറ്റു ടീമുകൾ.

ഇറ്റലിയെ സമനിലയിൽ പിടിച്ച് ഉക്രൈൻ

സൗഹൃദ മത്സരത്തിൽ ഇറ്റലിയെ സമനിലയിൽ കുടുക്കി ഉക്രൈൻ. മത്സരത്തിൽ ആധിപത്യം പുലർത്തിയിട്ടും ഗോൾ നേടാനാവാതെ പോയതാണ് ഇറ്റലിക്ക് വിനയായത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഗോളുകൾ പിറന്നത്.

ബർണർഡേഷിയിലൂടെ ഇറ്റാലിയണ് മത്സരത്തിൽ ആദ്യം ഗോൾ കണ്ടെത്തിയത്. ഉക്രൈൻ ഗോൾ കീപ്പർ പ്യാറ്റോവ് വരുത്തിയ പിഴവാണ് ഗോളിൽ കലാശിച്ചത്.  എന്നാൽ അധികം താമസിയാതെ മലിനോവ്‌സ്‌കിയിലൂടെ ഉക്രൈൻ സമനില പിടിച്ചു.

ഇറ്റലിയിൽ അടുത്തിടെ ഉണ്ടായ അപകടത്തിൽ പെട്ട് മരിച്ചവരെ ആദരിച്ച് കൊണ്ട് മത്സരത്തിന്റെ 43ആം മിനുട്ടിൽ മത്സരം നിർത്തിവെച്ചുകൊണ്ട് കളിക്കാരും കാണികളും മരിച്ചവരെ ഓർമിച്ചു.

Exit mobile version