Picsart 23 12 10 20 21 09 071

U-19 ഏഷ്യാ കപ്പ്; പാകിസ്താൻ ഇന്ത്യയെ തോൽപ്പിച്ചു

അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ന് പാകിസ്താനെ നേരിട്ട ഇന്ത്യക്ക് പരാജയം. ഇന്ത്യ ഉയർത്തിയ 260 എന്ന വിജയ ലക്ഷ്യം അവർ 47ആം ഓവറിലേക്ക് മറികടന്നു. എട്ട് വിക്കറ്റ് വിജയമാണ് അവർ നേടിയത്. 105 റൺസുമായി പുറത്താകാതെ നിന്ന അസൻ അവൈസും 68 റൺസുമായി പുറത്താകാതെ നിന്ന സാദ് ബൈഗും പാകിസ്താന്റെ ജയം ഉറപ്പിച്ചു. 63 റൺസ് എടുത്ത ഷഹ്സൈബ് ഖാനും പാകിസ്താനായി തിളങ്ങി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത് 259 റൺസാണ് എടുത്തത്. 50 ഓവറിൽ നിന്ന് 259/9 എന്ന സ്കോറാണ് ഇന്ത്യ നേടിയത്‌. 62 റൺസ് എടുത്ത ആദർശ് സിംഗ് ഇന്ത്യയുടെ ടോപ് സ്കോറർ ആയി. ക്യാപ്റ്റൻ ഉദയ് ശരൺ 60 റൺസും എടുത്തു.

അവസാനം 42 പന്തിൽ നിന്ന് 58 റൺസ് എടുത്ത സച്ചിൻ ദാസ് ആണ് ഇന്ത്യയെ ഭേദപ്പെട്ട ടോട്ടലിൽ എത്തിച്ചത്. 3 സിക്സും 2 ഫോറും അടങ്ങുന്നതായിരുന്നു സച്ചിന്റെ ഇന്നിംഗ്സ്.

പാകിസ്താനായി മുഹമ്മദ് സീഷാൻ നാലു വിക്കറ്റ് നേടി. അമീർ ഹസനും ഉബൈദ് ഷായും 2 വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version