അലയൻസ് അറീനയിൽ ഗോൾ മഴ, ബയേണിന് ജയം

ബുണ്ടസ് ലീഗയിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ഹോഫൻഹെയിമിനെ തകർത്താണ് ബയേൺ മ്യൂണിക്ക് വിജയിച്ചത്. ആദ്യ പന്ത്രണ്ടു മിനിറ്റുകൾക്കുള്ളിൽ രണ്ടു ഗോൾ വഴങ്ങിയ ശേഷമാണ് ബയേൺ ശക്തമായി തിരിച്ചു വന്നത്. ബയേണിന് വേണ്ടി ലെവൻഡോസ്‌കിയും ബോട്ടെങ്ങും കോമനും വിദാലും സാൻഡ്രോ വാഗ്നരും ഗോളടിച്ചപ്പോൾ ഹോഫൻഹെയിമിന് വേണ്ടി മാർക്ക് ഉത്തും സെർജ് ഗ്നാബ്രിയും ഗോളടിച്ചു.

ബയേണിന്റെ കോച്ച് യപ്പ് ഹൈങ്കിസിന്റെ ബയേണിനോടൊത്തുള്ള നൂറാം വിജയം ആയിരുന്നു ഇന്നത്തേത്ത്. ഹോഫൻഹെയിമിൽ നിന്നും ബയേണിലേക്ക് എത്തിയ സാൻഡ്രോ വാഗ്നർ തന്റെ പഴയ ടീമിനെതിരെ നേടിയ ആദ്യ ഗോൾ ആയിരുന്നു ഇന്നത്തേത്. രണ്ടു ഗോളുകൾക്ക് പിന്നിട്ട നിന്നതിനു ശേഷം തിരിച്ചു വന്ന ബയേൺ അർഹിക്കുന്ന വിജയമാണ് നേടിയത്.

സെർജ് ഗ്നബ്രിയേ ബോക്സിൽ ജോഷ്വ കിമ്മിഷ് വീഴ്ത്തിയപ്പോൾ കളിയുടെ തുടക്കത്തിൽ തന്നെ ഹോഫൻഹെയിമിന് പെനാൽറ്റി ലഭിച്ചു. അത് ലക്‌ഷ്യം കണ്ടില്ലെങ്കിലും റീബൗണ്ടിൽ മാർക്ക് ഊത്ത് സ്‌കോർ ചെയ്തു. എന്നാൽ രണ്ടാം ഗോൾ ഗ്നാബ്രി നേടി. പിന്നീട ലെവൻഡോസ്‌കി തന്റെ പതിനാലാം മത്സരത്തിലെ പതിമൂന്നാം ഗോൾ സ്വന്തമാക്കി. ഇരുപത്തിയഞ്ചാം മിനുട്ടിൽ റോബന്റെ കോർണർ ഹെഡ്ഡ് ചെയ്ത ബോട്ടെങ് സമനില നേടി. രണ്ടാം പകുതിയിൽ കോമനും വിദാലും വാഗ്നറും ബയേണിന്റെ വിജയമുറപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version