ട്രാവുവിനെ പുറത്താക്കി ഐസോൾ സൂപ്പർ കപ്പ് ഫൈനൽ റൗണ്ടിൽ

മഞ്ചേരിയിൽ നടന്ന സൂപ്പർ യോഗ്യത പോരാട്ടത്തിൽ ട്രാവുവിനെ തോൽപ്പിച്ച് കൊണ്ട് ഐസോൾ ഫൈനൽ റൗണ്ടിലേക്ക് മുന്നേറി. ഇന്ന് മത്സരത്തിന്റെ രണ്ടാം പകുതിയിൽ പിറന്ന ഏക ഗോളിന്റെ ബലത്തിൽ ആയിരുന്നു ഐസോൾ ഫൈനൽ റൗണ്ടിലേക്ക് മുന്നേറിയത്‌.

64ആം മിനുട്ടിൽ ആണ് ഐസോൾ വിജയ ഗോൾ നേടിയത്. പകരക്കാരനായിറങ്ങിയ സൈലോയുടെ ഗോൾ കിക്ക് റീ ബൗണ്ടായി ഇവാന്റെ കാലുകളിലെത്തി. ഇവാൻ വളരെ സുന്ദരമായി വലത് പോസ്റ്റിലേക്കടിച്ചു ഐസോളിനെ മുന്നിലെത്തിച്ചു. ഈ ഗോൾ വിജയം ഉറപ്പിക്കുക ആയിരുന്നു.

ഐസോൾ ഇനി ഗ്രൂപ്പ്‌ ബിയിൽ ഹൈദരാബാദ് എഫ്സിയുമായി ഏറ്റ് മുട്ടും. ഒമ്പതാം തിയതി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വൈകുന്നേരം അഞ്ചു മണിക്കാണ് ഐസോളിന്റെ മത്സരം.

മുൻ മുംബൈ സിറ്റി എ ടി കെ താരം ഗേർസൺ വിയേര ഇനി ട്രാവുവിൽ

മുൻ എ ടി കെ കൊൽക്കത്ത താരം ഗെർസൺ വിയേര ഇന്ത്യയിലേക്ക് മടങ്ങി എത്തുന്നു. ബ്രസീലിയൻ ഡിഫൻഡർ ഗേർസൺ വിയേര ഐ ലീഗ് ക്ലബായ ട്രാവുവുമായി കരാർ ഒപ്പുവെച്ചു. 2019ൽ ആയിരുന്നു താരം അവസാനമായി ഇന്ത്യയിൽ കളിച്ചത്. അന്ന് എ ടി കെക്ക് ഒപ്പം താരം ഉണ്ടായിരുന്നു.

ആ സീസണിൽ എ ടി കെ കൊൽക്കത്തക്ക് ആയി 18 മത്സരങ്ങൾ ഗേർസൺ കളിച്ചിരുന്നു. ഡിഫൻസിൽ ആണെങ്കിലും ഒരു ഗോളും താരം അന്ന് നേടി. അതിനു മുമ്പുള്ള രണ്ട് സീസണുകളിലായി മുംബൈക്ക് വേണ്ടി 30ൽ അധികം മത്സരങ്ങളിളും കളിച്ച താരമാണ് ഗേർസൺ. ബ്രസീലിനെ അണ്ടർ 15, അണ്ടർ 17 തലത്തിൽ പ്രതിനിധീകരിച്ചിട്ടുള്ള താരം കൂടിയാണ് ഗേർസൺ. മുമ്പ് റെഡ് ബുൾ ബ്രസീൽ പോലുള്ള മികച്ച ക്ലബിന്റെ ഭാഗമായിട്ടുമുണ്ട്.

ഡൂറണ്ട് കപ്പ് 2022; ഇംഫാൽ ഡാർബി വിജയിച്ച് നെരോക തുടങ്ങി | Report

ഡൂറണ്ട് കപ്പ്; ഇന്ന് ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ നെരോക എഫ് സിക്ക് വിജയം. ഇംഫാൽ ഡാർബിയിൽ നെരോകയും ട്രാവുവും ഏറ്റുമുട്ടിയപ്പോൾ 3-1ന്റെ വിജയമാണ് നെരോക സ്വന്തമാക്കിയത്. ഇന്ന് പതിനാറാം മിനുട്ടിൽ താങ്വയുടെ ഗോളിലൂടെയാണ് നെരോക ലീഡ് എടുത്തത്. ഈ ഗോളിന് മൂന്ന് മിനുട്ടുകൾക്ക് അകം മറുപടി നൽകികൊണ്ട് ട്രാവു കളി ആവേശകരമാക്കി.

കോമ്രോൺ ആയിരുന്നു ട്രാവുവിന്റെ സമനില ഗോൾ നേടിയത്. 36ആം മിനുട്ടിൽ തോമ്യോയിലൂടെ നെരോക വീണ്ടും മുന്നിൽ എത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ചിഡിയുടെ ഗോൾ കൂടെ എത്തിയതോടെ വിജയം പൂർത്തിയായി.

ആർമി റെഡ്, ഹൈദരാബാദ്, ചെന്നൈയിൻ എന്നിവരും ഈ ഗ്രൂപ്പിൽ കളിക്കുന്നുണ്ട്.

മുമ്പ് കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുള്ള ബോഡോ ഇനി ട്രാവുവിൽ | Baoringdao Bodo has signed for TRAU FC for the upcoming season

ആസാം സ്വദേശിയായ യുവ പ്രതിഭ ബാവോറിങ്ഡാവോ ബോഡോയെ ഐലീഗ് ക്ലബായ ട്രാവു സ്വന്തമാക്കി. ഫോർവേഡ് ആയ താരം ഒഡീഷ എഫ് സിക്ക് ഒപ്പം ആയിരുന്നു അവസാനം കളിച്ചത്. 22കാരനായ താരം മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനൊപ്പവും കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിനൊപ്പവും കളിച്ചിരുന്നു. 2018 മുതൽ 2020 വരെ താരം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നു.

കേരളത്തിന്റെ മറ്റൊരു ദേശീയ ലീഗ് ക്ലബായ ഗോകുലത്തിലും താരം കളിച്ചിട്ടുണ്ട്. മുമ്പ് മിനേർവ പഞ്ചാബിലും ലോണിൽ കളിച്ചിട്ടുണ്ട്. മിനേർവയിൽ കളിച്ച സീസണിൽ മുംബൈ എഫ് സിക്കെതിരെ ബോഡോ നേടിയ ഗോൾ ഐലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററാക്കി അന്ന് ബോഡോയെ മാറ്റിയിരുന്നു.

അന്ന് ഗോൾ അടിക്കുമ്പോൾ 17 വയസ്സും മൂന്ന് മാസവും മാത്രമായിരുന്നു ബോഡോയുടെ പ്രായം. ചെന്നൈയിനൊപ്പം മുമ്പ് കളിച്ചിട്ടുള്ള താരം ഐ എസ് എല്ലിൽ ചെന്നൈയിൻ ജേഴ്സിയിൽ ആയിരുന്നു അരങ്ങേറ്റം നടത്തിയത്. എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. ഇന്ത്യയുടെ അണ്ടർ 19 ടീമിന്റെ ഭാഗവുമായിട്ടുണ്ട് ബോഡോ.

Highlights: Baoringdao Bodo has signed for TRAU FC for the upcoming season

#TRAU #ILeague #Transfers

Exit mobile version